VIDEO: തലേന്നത്തെ റൊട്ടി പുത്തനാക്കാം, പ്രവാസികള്‍ക്ക് പറ്റിയ ഒരു മാര്‍ഗം

തലേദിവസം ശേഷിക്കുന്ന ഭക്ഷണം വീണ്ടും ചൂടാക്കി കഴിക്കുന്നത് സാധാരണയാണ്. പ്രത്യേകിച്ച് പ്രവാസ ലോകത്ത്. ഇവിടത്തെ മുഖ്യഭക്ഷണമായ റൊട്ടി അഥവാ നാന്‍ പ്രഭാതഭക്ഷണമാക്കുന്നവര്‍ ധാരാളമാണ്.

നാന്‍ വീണ്ടും ചൂടാക്കുന്ന വ്യത്യസ്ത രീതി സോഷ്യല്‍ മീഡിയയില്‍ വൈറലായി. വെറുതെ അടുപ്പിലോ അവനിലോ വെച്ച് ചൂടാക്കുന്നതിന് പകരം വെള്ളം നനച്ച് ടോസ്റ്റ് ചെയ്‌തെടുക്കുകയാണ്. പാക്കിസ്ഥാനിലെ കറാച്ചിയില്‍ നിന്നുള്ള കണ്ടന്റ് ക്രിയേറ്റര്‍ അലിഷേ ആണ് വീഡിയോ പോസ്റ്റ് ചെയ്തത്.

തലേന്നത്തെ നാന്‍ ടാപ്പിന് താഴെ വെച്ച് നന്നായി നനക്കുന്നു. തുടര്‍ന്ന് തവയില്‍ വെച്ച് ടോസ്റ്റ് ചെയ്യുന്നു. നാന്‍ തവയില്‍ വെച്ച് ചുറ്റും നന്നായി എണ്ണയൊഴിച്ചാണ് ചൂടാക്കുന്നത്.  തലേന്നത്തെക്കാള്‍ 10 മടങ്ങ് കൂടുതല്‍ രുചിയുള്ള ഭക്ഷണമായിരിക്കും ഇതെന്നാണ് അലിഷേ പറയുന്നത്.

'ഞാന്‍ എന്തിനാണ് നാന്‍ നനച്ചത്? നിങ്ങള്‍ പഴയ റൊട്ടിയില്‍ വെള്ളം ചേര്‍ത്ത് ടോസ്റ്റ് ചെയ്താല്‍, അത് മൃദുവായതും  പുതിയതു പോലെയുമാകും - അവള്‍ പറഞ്ഞു.

32.9 ദശലക്ഷത്തിലധികം വ്യൂസ് നേടിയ വീഡിയോക്ക് താഴെ നിരവധി കമന്റുകളുമുണ്ട്. ബ്രെഡ് ചൂടാക്കുന്നതിന് മുമ്പ് 20 സെക്കന്‍ഡ് വെള്ളത്തില്‍ കുതിര്‍ക്കുന്നത് നല്ലതാണെന്ന് പലരും കമന്റില്‍ എഴുതിയിട്ടുണ്ട്.

വീഡിയോ കാണാം:

Latest News