Sorry, you need to enable JavaScript to visit this website.

പാടത്ത് പാലക്കാടൻ മട്ടയും മീനും, സൗദിയിലെ കർഷകന്റെ വിജയഗാഥ

അൽജൗഫ്- നെൽകൃഷിയും മത്സ്യം വളർത്തലുമൊക്കെ കേൾക്കുമ്പോൾ കേരളത്തിലെ നെൽപാടങ്ങളും കർഷകരെയുമൊക്കെയാണ് ഓർമ്മ വരിക. എന്നാലിപ്പോൾ നെൽകൃഷി മരുഭൂമിയിലും സാധ്യമാണെന്ന് തെളിയിച്ചിരിക്കുകയാണ് സൗദി കർഷകൻ സാലിം അൽ ശരാരി. അത്യുത്തര സൗദിയിലെ തബർജലിലാണ് അൽശരാരിയുടെ  നെൽപാടങ്ങളും മീൻവളർത്തലും വിസ്മയമായി മാറിയിരിക്കുന്നത്. തബർജലിൽ വളക്കൂറൂള്ള ജല സമ്പുഷ്ടമായ പ്രദേശമാണ് നബക് അബൂ ഖസർ പ്രദേശം. പാലക്കാടൻ മട്ടയോടു സാദൃശ്യമുള്ള ഹസ്സാവി നെല്ലാണ് അൽശരാരി കൂടുതലും കൃഷി ചെയ്യുന്നത്. ബസ്മതിയും കുറവല്ല. നെൽപാടങ്ങളിലെ വെള്ളം  ഉപയോഗപ്പെടുത്താൻ നെൽപാടങ്ങളിൽ തന്നെ മത്സ്യങ്ങളെയും വളർത്തിയിരിക്കുകയാണ്.

നെൽകൃഷിക്ക് ജൈവ വളമെന്ന നിലയിൽ കൂടിയാണ് മത്സ്യകൃഷിയെന്ന് അൽശറാരി പറയുന്നു. വയലിലെ ചെറുജീവികളും പായലുകളും ചെടികളും ഭക്ഷിച്ചാണ് മീനുകൾ വളരുന്നത്. മത്സ്യത്തിന്റെ വിസർജ്യങ്ങൾ നെൽകൃഷിക്കും വളമായി മാറുന്നു.അങ്ങിനെ സമ്പൂർണ ജൈവ കൃഷി. കൊയ്ത്തു കഴിഞ്ഞ് അടുത്ത വർഷത്തേക്കുള്ള വിത്തുകൾ മാറ്റിവെച്ച ശേഷം ബാക്കിയുള്ളത് ഉപയോഗിക്കുകയും മാർക്കറ്റിൽ വിൽക്കുകയും ചെയ്യുന്നുണ്ട്. ഫലഭൂയിഷ്ടമായ മണ്ണുള്ള അൽജൗഫ് ഇപ്പോൾ മുമ്പ് പരിചമില്ലാത്ത പലതരം കൃഷികളും വ്യാപകമാണ് തേയില, നിലക്കടല, കുങ്കുമം, ചെറുപയർ, പയർ തുടങ്ങയവയെല്ലാം നിരവധി കർഷകർ കൃഷി ചെയ്തുവരുന്നുണ്ടെന്ന് സാലിം അൽ ശരാരി പറയുന്നു.

ചെങ്കടലിൽ വീണ്ടും ഹൂത്തികളുടെ ആക്രമണം; തകർന്നത് ഗ്രീക്ക് കപ്പൽ

Latest News