IN PICTURES: കര്‍ഷകരെ പായിക്കാന്‍ ഡ്രോണില്‍നിന്ന് കണ്ണീര്‍വാതകം, അതും കാലാവധി കഴിഞ്ഞത്...

ചണ്ഡീഗഡ്- പഞ്ചാബില്‍നിന്നുള്ള നൂറുകണക്കിന് കര്‍ഷകരെ പഞ്ചാബ്-ഹരിയാന ശംഭു അതിര്‍ത്തിയില്‍ ഹരിയാന പോലീസ് പോലീസ് തടയുകയും പിരിച്ചുവിടാന്‍ കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു.
മാര്‍ച്ചില്‍ പങ്കെടുക്കുന്ന കര്‍ഷകര്‍ മുന്നോട്ട് നീങ്ങുന്നത് തടയാന്‍ ഹരിയാനയിലെ എല്ലാ അതിര്‍ത്തികളിലും കനത്ത സുരക്ഷ വിന്യസിക്കുകയും ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിക്കാന്‍ ഡ്രോണ്‍പോലും വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധക്കാര്‍ ശേഖരിച്ച ശൂന്യമായ ഷെല്ലുകളില്‍ ചിലത് 2022ല്‍ കാലഹരണപ്പെട്ടതാണ്.
സംയുക്ത കിസാന്‍ മോര്‍ച്ചയുടെയും (രാഷ്ട്രീയേതര) കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയുടെയും ബാനറില്‍ 200ലധികം യൂണിയനുകളുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന് കര്‍ഷകരാണ് ഇന്ന രാവിലെ മുതല്‍ ദേശീയ തലസ്ഥാനത്തേക്ക് ദല്‍ഹി ചലോ പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചത്. കര്‍ഷക നേതാക്കളുമായും രണ്ട് കേന്ദ്രമന്ത്രിമാരുമായും  കൃഷി മന്ത്രി അര്‍ജുന്‍ മുണ്ട, ഭക്ഷ്യ ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയല്‍ എന്നിവരുമായി ചണ്ഡീഗഡില്‍ നടത്തിയ ഉന്നതതല യോഗം വിജയിച്ചില്ല.

പട്യാലയ്ക്ക് സമീപം 'ദല്‍ഹി ചലോ' മാര്‍ച്ചിനിടെ പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ ശംഭുവില്‍  കര്‍ഷകര്‍ ഒത്തുകൂടുന്നു.

ശംഭു അതിര്‍ത്തിയില്‍ കര്‍ഷകര്‍ ദല്‍ഹി ചലോ' മാര്‍ച്ചില്‍.

OK

ശംഭു അതിര്‍ത്തിയില്‍ 'ദല്‍ഹി ചലോ' മാര്‍ച്ചിനിടെ ഒത്തുകൂടിയ കര്‍ഷകരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതക ഷെല്‍ പ്രയോഗിക്കുന്നു. 'ഡല്‍ഹി ചലോ' മാര്‍ച്ചിനിടെ പഞ്ചാബ്-ഹരിയാന ശംഭു അതിര്‍ത്തി കടക്കാന്‍ കര്‍ഷകര്‍ ബാരിക്കേഡുകള്‍ നീക്കാന്‍ ശ്രമിക്കുന്നു.

 

 ശംഭു അതിര്‍ത്തിയില്‍ കര്‍ഷകര്‍ നടത്തിയ 'ദല്‍ഹി ചലോ' മാര്‍ച്ചില്‍.

 

 

Latest News