സാനിയ മിര്‍സയുടെ സഹോദരി മാത്രമല്ല, വിജയിച്ച സംരംഭകയുമാണ്... അനം മിര്‍സയെക്കുറിച്ചറിയാം

ഹൈദരാബാദ്- മുന്‍ ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ അടുത്തിടെ വാര്‍ത്തകളില്‍ ഇടം നേടിയത് തന്റെ മുന്‍ ഭര്‍ത്താവും പാകിസ്ഥാന്‍ ക്രിക്കറ്റ് താരവുമായ ശുഐബ് മാലിക്, നടി  സന ജാവേദിനെ വിവാഹം കഴിച്ചതിന് പിന്നാലെയാണ്. വാര്‍ത്തയെ തുടര്‍ന്ന് സാനിയ മിര്‍സയുടെ പിതാവ് ഇരുവരും വിവാഹമോചിതരായതായി സ്ഥിരീകരിച്ചു.
എന്നാല്‍ സാനിയ മിര്‍സയുടെ സഹോദരി അനം മിര്‍സ വിജയിച്ച ഒരു സംരംഭകയാണെന്ന് പലര്‍ക്കും അറിയില്ല.
അനം മിര്‍സ നാസര്‍ സ്‌കൂളില്‍നിന്ന് മാസ് കമ്മ്യൂണിക്കേഷനിലും മീഡിയ സ്റ്റഡീസിലും ബിരുദാനന്തര ബിരുദം നേടിയ ശേഷം വിവിധ ദേശീയ ചാനലുകളില്‍ ഇന്റേണ്‍ ആയി ജേണലിസത്തില്‍ തന്റെ കരിയര്‍ ആരംഭിച്ചു.
എന്നാല്‍ വൈകാതെ സംരംഭകയായി മാറുകയായിരുന്നു. 2013 ല്‍ അനം തന്റെ കമ്പനിയായ 'ഇങ്ക് ടു ചേഞ്ച്' എന്ന വെബ്‌സൈറ്റ് ആരംഭിച്ചു. 2014 ല്‍ അക്ബര്‍ റഷീദുമായുള്ള വിവാഹത്തിന് ശേഷം അവള്‍ തന്റെ ഫാഷന്‍ ലേബല്‍ 'ദി ലേബല്‍ ബസാര്‍' ആരംഭിച്ചു. 2022 ല്‍ അനം, ഇന്ത്യയിലെ ഏറ്റവും വലിയ റംസാന്‍ എക്‌സ്‌പോയായ ദാവത്ത്ഇറംസാന്റെ സഹസ്ഥാപകയായി. കമ്പനിക്ക് പ്രതിവര്‍ഷം ശരാശരി 150,000 വാക്ക്ഇന്നുകള്‍ ഉണ്ട്. രണ്ട് വര്‍ഷത്തിനുള്ളില്‍, ബിസിനസ്സ് ഗണ്യമായി വികസിച്ചു.
2016 ലാണ് അക്ബര്‍ റഷീദിനെ അനം വിവാഹം കഴിച്ചത്. എന്നാല്‍ 2018ല്‍ ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചു. 2019ല്‍ അനം, ക്രിക്കറ്റ് താരം മുഹമ്മദ് അസദുദ്ദീനുമായി രണ്ടാം വിവാഹം കഴിച്ചു. മുന്‍ ക്രിക്കറ്റ് താരവും രാഷ്ട്രീയക്കാരനുമായ മുഹമ്മദ് അസ്ഹറുദ്ദീന്റെ മകനാണ് മുഹമ്മദ് അസദുദ്ദീന്‍.

 

Latest News