Sorry, you need to enable JavaScript to visit this website.

ഇറാന്‍ വെനസ്വേലക്ക് വിറ്റ വിമാനം അമേരിക്ക പിടിച്ചെടുത്തു, ഉപരോധം ലംഘിച്ചെന്ന് ന്യായം

ടെഹ്‌റാന്‍- വെനസ്വേലയുടെ ഔദ്യോഗിക എയര്‍ലൈന് ഇറാന്‍ വിറ്റ ബോയിംഗ് 747 കാര്‍ഗോ വിമാനം അമേരിക്ക പിടിച്ചെടുത്തു. സംഭവത്തെ ടെഹ്‌റാന്‍ അപലപിച്ചു.
തിങ്കളാഴ്ച വൈകിയാണ് യുഎസ് നീതിന്യായ വകുപ്പ് വിമാനം കസ്റ്റഡിയിലെടുത്തതായി അറിയിച്ചത്. ഇറാന്റെ മഹന്‍ എയര്‍ 2022 ല്‍ വെനസ്വേലക്ക് വിമാനം വിറ്റത് ടെഹ്‌റാനെതിരെയുള്ള ഉപരോധ തീരുമാനം ലംഘിച്ചാണെന്ന് വാഷിംഗ്ടണ്‍ പറയുന്നു.
ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സുമായി (ഐആര്‍ജിസി) ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മഹന്‍ എയര്‍ലൈന്‍സിന്മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. മഹന്‍ എയര്‍, വെനസ്വേലയിലെ എംട്രാസൂരിന് വിമാനം വിറ്റത് ഉപരോധം ലംഘിച്ചാണെന്ന് വാഷിംഗ്ടണ്‍ പറഞ്ഞു.
'ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിനും ഹിസ്ബുള്ളക്കും ആയുധങ്ങളും പോരാളികളും എത്തിക്കുന്നതില്‍ മഹന്‍ എയര്‍  വലിയ പങ്കു വഹിക്കുന്നുണ്ട്. വിമാനം വെനസ്വേലന്‍ കാര്‍ഗോ എയര്‍ലൈന് വിറ്റുകൊണ്ട് കയറ്റുമതി നിയന്ത്രണങ്ങള്‍ ലംഘിച്ചു. ഇപ്പോള്‍, ഇത് അമേരിക്കന്‍ സര്‍ക്കാരിന്റെ സ്വത്താണ്, 'എക്‌സ്‌പോര്‍ട്ട് എന്‍ഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് സെക്രട്ടറി മാത്യു എസ് ആക്‌സല്‍റോഡ് പ്രസ്താവനയില്‍ പറഞ്ഞു.

 

Latest News