Sorry, you need to enable JavaScript to visit this website.

ലോക്‌സഭയില്‍ ഫുള്‍ ഹാജര്‍ രണ്ട് ബി.ജെ.പി അംഗങ്ങള്‍ക്ക്, ചര്‍ച്ചയില്‍ തിളങ്ങി എന്‍.കെ പ്രേമചന്ദ്രന്‍

മോഹന്‍ മാണ്ഡവിയും ഭാഗീരഥ് ചൗധരിയും

ന്യൂദല്‍ഹി- പതിനേഴാം ലോക്‌സഭാ സമ്മേളനത്തില്‍ ഫുള്‍ ഹാജര്‍ രണ്ട് ബി.ജെ.പി അംഗങ്ങള്‍ക്ക്. മോഹന്‍ മാണ്ഡവിയും ഭാഗീരഥ് ചൗധരിയുമാണ് സഭാസമ്മേളനത്തില്‍ പൂര്‍ണമായി പങ്കെടുത്ത രണ്ട് ബി.ജെ.പി അംഗങ്ങള്‍. പതിനേഴാം ലോക്‌സഭാ സമ്മേളനം 274 ദിവസങ്ങളിലായാണ് നടന്നത്. സഭയില്‍ കൂടുതല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ആദ്യ അഞ്ച് പേരില്‍ ഒരാള്‍ കൊല്ലം എം.പിയും ആര്‍.എസ്.പി നേതാവുമായ എന്‍.കെ പ്രേമചന്ദ്രനാണ്.

മോഹന്‍ മാണ്ഡവിയും ഭാഗീരഥ് ചൗധരിയും ആദ്യതവണയാണ് അംഗങ്ങളാവുന്നത്. ഇരുവരുടെയും ഇരിപ്പടം അടുത്തടുത്തായിരുന്നു. ഛത്തീസ്ഗഡിലെ കാങ്കറിനെ പ്രതിനിധീകരിക്കുന്ന എം.പിയാണ് മാഹന്‍ മാണ്ഡവി. കോവിഡ് കാലത്തും മാണ്ഡവി ലോക്‌സഭയില്‍ എത്തിയിരുന്നു. രാജസ്ഥാനിലെ അജ്മീറില്‍ നിന്നുള്ള അംഗമാണ് ഭഗീരഥ് ചൗധരി.

ലോക്‌സഭയില്‍ ഏറ്റവും കുടുതല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തത് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബി.ജെ.പി അംഗം പുഷ്‌പേന്ദ്ര സിങ് ചന്ദേല്‍ ആണ്. 1,194 ചര്‍ച്ചകളില്‍ സംബന്ധിച്ചു. രണ്ടാമത് ആന്‍ഡമാന്‍ നിക്കോബാറില്‍ നിന്നുള്ള കുല്‍ദീപ് റായ് ശര്‍മയാണ്. ബിഎസിപി അംഗം മലൂക്ക് നഗര്‍, ഡിഎംകെ അംഗം ഡിഎന്‍വി സെന്തില്‍ കുമാര്‍, ആര്‍എസ്പി അംഗം എന്‍കെ പ്രേമചന്ദ്രന്‍, എന്‍സിപി അംഗം സുപ്രിയ സുലെ എന്നിവരാണ് സഭയില്‍ സജീവമായി ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റ് അംഗങ്ങള്‍.

 

 

Latest News