കരിപ്പൂര്‍, കണ്ണൂര്‍ എയര്‍പോര്‍ട്ടുകള്‍ ഹജ് യാത്രാ കേന്ദ്രങ്ങളാക്കണമെന്ന് കേന്ദ്രത്തോട് കേരളം

തിരുവനന്തപുരം- കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളവും ഉല്‍ഘാടനം ചെയ്യാനിരിക്കുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളും ഹജ് യാത്രയ്ക്കുള്ള കേന്ദ്രങ്ങളായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന് കത്തയച്ചു. കരിപ്പൂരില്‍ റണ്‍വെ അറ്റകുറ്റപ്പണികള്‍ക്കായി രണ്ടു വര്‍ഷം മുമ്പ് ഹജ് എംബാര്‍കേഷന്‍ കേന്ദ്രം കൊച്ചിയിലേക്കു മാറ്റിയിരുന്നു. ഇതു പുനസ്ഥാപിക്കണമെന്നും പൂര്‍ണ തോതില്‍ സര്‍വീസ് തുടങ്ങാനിരിക്കുന്ന കണ്ണൂരിനെ കൂടി ഹജ് എംബാര്‍ക്കേഷന്‍ കേന്ദ്രമായി അംഗീകരിക്കണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
 

Latest News