കൊച്ചി- കൊച്ചി റിഫൈനറിയില്‍ അറ്റകുറ്റപ്പണിക്കിടെ ഉണ്ടായ അപകടത്തില്‍ കരാര്‍ തൊഴിലാളി മരിച്ചു. വൈക്കം ടിവി പുരം സ്വദേശി രാജേഷാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റു. കുമാരപുരം സ്വദേശി അനില്‍ കുമാറിനാണ് പരിക്ക്. ഭാരമേറിയ ഷീറ്റ് നീക്കുന്നതിനിടയിലാണ് സംഭവം.
ഞായറാഴ്ച പുലര്‍ച്ചെ നാല് മണിക്കാണ് അപകടം. സ്ഥലത്തു വെച്ച് തന്നെ രാജേഷ് മരിച്ചിരുന്നു. കൊച്ചി എണ്ണ ശുദ്ധീകരണശാലയില്‍ അറ്റകുറ്റപ്പണി കരാര്‍ അടിസ്ഥാനത്തിലാണ് ഏല്‍പ്പിച്ചിരിക്കുന്നത്.
മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലാണ്. പരിക്കേറ്റ അനില്‍കുമാര്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.
മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലാണ്. പരിക്കേറ്റ അനില്‍കുമാര്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.