ജിദ്ദ - സൗദിയില്‍ ഏറ്റവും വിപണി മൂല്യമുള്ള കമ്പനികളില്‍ ഒന്നാം സ്ഥാനത്ത് ദേശീയ എണ്ണ കമ്പനിയായ സൗദി അറാംകൊ തുടരുന്നു. അറാംകൊയുടെ വിപണി മൂല്യം 1.98 ട്രില്യണ്‍ ഡോളറാണ്. വിപണി മൂല്യത്തില്‍ രണ്ടാം സ്ഥാനത്ത് അല്‍റാജ്ഹി ബാങ്ക് ആണ്. അല്‍റാജ്ഹി ബാങ്കിന്റെ വിപണി മൂല്യം 95.4 ബില്യണ്‍ ഡോളറാണ്. മൂന്നാം സ്ഥാനത്തുള്ള അല്‍അഹ്‌ലി ബാങ്കിന്റെ വിപണി മൂല്യം 65.2 ബില്യണ്‍ ഡോളറാണ്.
നാലാം സ്ഥാനത്തുള്ള സാബികിന്റെ വിപണി മൂല്യം 63.2 ബില്യണ്‍ ഡോളറും അഞ്ചാം സ്ഥാനത്തുള്ള സൗദി ടെലികോം കമ്പനി വിപണി മൂല്യം 55.8 ബില്യണ്‍ ഡോളറും ആറാം സ്ഥാനത്തുള്ള മആദിന്‍ കമ്പനി വിപണി മൂല്യം 48.3 ബില്യണ്‍ ഡോളറും ഏഴാം സ്ഥാനത്തുള്ള അക്വാപവര്‍ കമ്പനി വിപണി മൂല്യം 47.5 ബില്യണ്‍ ഡോളറും എട്ടാം സ്ഥാനത്തുള്ള ഡോ. സുലൈമാന്‍ അല്‍ഹബീബ് മെഡിക്കല്‍ ഗ്രൂപ്പ് വിപണി മൂല്യം 29.6 ബില്യണ്‍ ഡോളറും ഒമ്പതാം സ്ഥാനത്തുള്ള അല്‍റിയാദ് ബാങ്ക് വിപണി മൂല്യം 23.2 ബില്യണ്‍ ഡോളറും പത്താം സ്ഥാനത്തുള്ള അല്‍ഇന്‍മാ ബാങ്ക് വിപണി മൂല്യം 23 ബില്യണ്‍ ഡോളറുമാണെന്ന് ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.