Sorry, you need to enable JavaScript to visit this website.

സൗദിയില്‍ മഴ തുടരുന്നു, കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ മഴ അല്‍ഹസയില്‍

ജിദ്ദ - കഴിഞ്ഞ ദിവസം സൗദിയില്‍ ഏറ്റവുമധികം മഴ ലഭിച്ചത് കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഹസയിലാണെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു. അല്‍ഹസയില്‍ 24 മണിക്കൂറിനിടെ 53.6 മില്ലിമീറ്റര്‍ മഴ ലഭിച്ചു. ഇരുപത്തിനാലു മണിക്കൂറിനിടെ റിയാദ്, കിഴക്കന്‍ പ്രവിശ്യ, അസീര്‍, ഹായില്‍, ഉത്തര അതിര്‍ത്തി പ്രവിശ്യ, ജിസാന്‍, നജ്‌റാന്‍ എന്നീ ഏഴു പ്രവിശ്യകളില്‍ മഴലഭിച്ചു. റിയാദില്‍ അല്‍ഖുദ്‌സ് ഡിസ്ട്രിക്ടില്‍ 16 ഉം റുമാഹില്‍ 7.2 ഉം മില്ലിമീറ്റര്‍ മഴ പെയ്തു. കിഴക്കന്‍ പ്രവിശ്യയില്‍ അല്‍ഹസയില്‍ 53.6 ഉം ദമാം എയര്‍പോര്‍ട്ടില്‍ 43.2 ഉം ദഹ്‌റാന്‍ വ്യോമതാവളത്തില്‍ 33.4 ഉം അസീറില്‍ അബഹ എയര്‍പോര്‍ട്ടില്‍ 15 ഉം ബില്ലസ്മറില്‍ 11.2 ഉം മില്ലിമീറ്റര്‍ മഴ ലഭിച്ചു.
ഹായില്‍ പ്രവിശ്യയില്‍ തുര്‍ബയിലും ബഖ്ആയിലും 2.2 ഉം ഉത്തര അതിര്‍ത്തി പ്രവിശ്യയില്‍ റഫ്ഹയില്‍ 3 ഉം റഫ്ഹ എയര്‍പോര്‍ട്ടില്‍ 1.2 ഉം ജിസാനില്‍ ബേശ് അണക്കെട്ടില്‍ 1 ഉം നജ്‌റാനില്‍ ശറൂറ വിമാനത്താവളത്തില്‍ 5.4 ഉം അല്‍നംസയിലും ബദ്ര്‍ അല്‍ജുനൂബിലും 2.8 ഉം മില്ലിമീറ്റര്‍ മഴ പെയ്തു.

 

Tags

Latest News