കണ്ണൂരില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ കമ്പിവേലിയില്‍ കടുവ കുടുങ്ങി

കണ്ണൂര്‍ - കണ്ണൂര്‍ കൊട്ടിയൂര്‍ പന്നിയാംമലയില്‍ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കമ്പി വേലിയില്‍ കടുവ കുടുങ്ങി.  രാവിലെ ടാപ്പിംഗ് തൊഴിലാളികളാണ് കടുവ കമ്പിവേലിയില്‍ കുടുങ്ങി നില്‍ക്കുന്നത് കണ്ടത്. വനം വകുപ്പ് സംഘം സ്ഥലത്തെത്തി. കടുവ കമ്പി വേലിയില്‍ നിന്നും രക്ഷപ്പെട്ട് പുറത്തേക്ക് ചാടാന്‍ സാധ്യതയുളളതിനാല്‍ പ്രദേശത്തേക്കുളള റോഡുകള്‍ അടച്ചു. സ്ഥലത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു.

 

Latest News