മൂന്നാര്‍ ടൗണില്‍ കാട്ടാനയിറങ്ങി

ഇടുക്കി-  മൂന്നാര്‍ ടൗണില്‍ കാട്ടാനയിറങ്ങി.ഇന്നലെ രാത്രിയാണ് ഒറ്റക്കൊമ്പുള്ള കാട്ടാന എസ് ബി ഐ ശാഖയ്ക്ക് സമീപം എത്തിയത്. നായ കുരയ്ക്കുന്ന ശബ്ദംകേട്ട് സഞ്ചാരികളും ഗൈഡുകളും തിരിഞ്ഞുനോക്കുമ്പോഴാണ് ആനയെ കണ്ടത്. ഇതേ എല്ലാവരും ഭയന്നോടി.ബാങ്കിന് സമീപം നിര്‍ത്തിയിട്ട് കാര്‍ കാട്ടാന തകര്‍ത്തു. മാങ്കുളം മേഖലയില്‍ കറങ്ങി നടന്നിരുന്ന രണ്ട് കാട്ടാനകളിലൊന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പഴയ മൂന്നാര്‍ ഭാഗത്ത് എത്തിയിരുന്ന രാത്രി കാലങ്ങളില്‍ ജനവാസമേഖലയില്‍ എത്തിയിട ആനയെ തൊഴിലാളികള്‍ കാടുകയറ്റി. ഇതിനിടെയാണ്  തിങ്കളാഴ്ച രാത്രി 8.30 തോടെ ഒറ്റക്കൊമ്പുള്ള കാട്ടാന എസ്ബിഐ മൂന്നാര്‍ ശാഖക്ക് സമീപത്തെ പെട്ടിക്കടയ്ക്ക് പിന്‍ഭാഗത്ത് എത്തിയത്.

Latest News