മിസ്റ്റർ പ്രസിഡന്റ്; ഇത് ഇസ്രായിലിന്റെ യുദ്ധമല്ല, അമേരിക്കയുടേതാണ്, ക്രൂരത അവസാനിപ്പിക്കുക-അമേരിക്കൻ സെനറ്റർ

ന്യൂയോർക്ക്- ഗാസയിൽ ഇസ്രായിൽ നടത്തുന്ന ക്രൂരതക്ക് എതിരെ അമേരിക്കൻ സെനറ്റിൽ സെനറ്റർ ബെർണീ സാൻഡേഴ്‌സിന്റെ അത്യുജ്ജല പ്രസംഗം. ഗാസയിലെ ഇസ്രായിൽ ക്രൂരതക്ക് സഹായം നൽകുന്ന അമേരിക്കൻ നപടിക്ക് എതിരെ രൂക്ഷമായ വിമർശനമാണ് അദ്ദേഹം നടത്തിയത്. 

പ്രസംഗത്തിൽനിന്ന്:

മിസ്റ്റർ പ്രസിഡന്റ്, ഈ ക്രൂരതയെ വിവരിക്കാൻ ആവശ്യമായ വാക്കുകൾ കിട്ടാതെ ഞാൻ പതറുകയാണ്. ഗാസയിൽ ഇപ്പോൾ എന്താണ് സംഭവിക്കുന്നത് എന്ന് പറയാൻ എന്നെ വീണ്ടും അനുവദിക്കുക. അമേരിക്കയിൽ നികുതി അടക്കുന്നവന്റെ പണമാണ് ഗാസയിൽ ബോംബായി വർഷിക്കുന്നത്. അവിടെ വീഴുന്നത് നമ്മുടെ ബോംബാണ്. നമ്മുടെ ആയുധങ്ങളാണ്. നമ്മുടെ സൈന്യത്തിന്റെ യന്ത്രങ്ങളാണ് ഗാസയിൽ പ്രയോഗിക്കുന്നത്. 
ഇത് ഇസ്രായിലിന്റെ യുദ്ധമല്ല, അമേരിക്കയുടെ യുദ്ധമാണ്. നിരപരാധികളായ എത്ര മനുഷ്യരെയും കുഞ്ഞുങ്ങളെയുമാണ് നെതന്യാഹു ഭരണകൂടം കൊന്നൊടുക്കിയത് നാം നമ്മോട് തന്നെ ചോദിക്കണം.  ഈ മാനുഷിക ദുരന്തത്തെ എന്തിനാണ് അമേരിക്ക സഹായിക്കുന്നതെന്ന് ചോദിക്കണം. ഗാസയെ പൂർണമായും നശിപ്പിക്കുക എന്നതിനപ്പുറത്തേക്ക് നെതന്യാഹുവിന് ഒരു പദ്ധതിയുമില്ലെന്ന് വ്യക്തമാണ്. ബെർണീ സാൻഡേഴ്‌സ് പ്രസംഗത്തിൽ വ്യക്തമാക്കി.


 

Latest News