Sorry, you need to enable JavaScript to visit this website.

സമ്മേളനത്തിന് മുമ്പേ കരിപ്പൂരിലേക്ക് ജനപ്രവാഹം; മുജാഹിദ് സമ്മേളനത്തിന്റെ പ്രോഗ്രാമിന് അന്തിമ രൂപമായി

കരിപ്പൂർ വെളിച്ചം നഗർ (മലപ്പുറം) - മുസ്‌ലിം കേരളത്തിന്റെ വിദ്യാഭ്യാസ സാമൂഹിക പരിഷ്‌കരണ രംഗത്ത് മുന്നിൽ നടന്ന മുജാഹിദ് പ്രസ്ഥാനത്തിന്റെ പത്താമത് സംസ്ഥാന സമ്മേളനം തുടങ്ങും മുമ്പേ സമ്മേളന നഗരയിലേക്ക് വൻ ജനപ്രവാഹം.
 വിശ്വമാനവികതയ്ക്ക് വേദവെളിച്ചം എന്ന സന്ദേശവുമായി ഈമാസം 15 മുതൽ നാലുദിവസം കരിപ്പൂരിലെ വെളിച്ചം നഗറിൽ നടക്കുന്ന സമ്മേളനത്തിന്റെ പ്രോഗ്രാമുകൾക്ക് അന്തിമ രൂപമായതായി സംഘാടകസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 
 സമ്മേളനം വ്യാഴാഴ്ച ഉച്ചയ്ക്ക് 3.30ന് ലോക പ്രശസ്ത ഇസ്‌ലാമിക പണ്ഡിതനും ആഗോള പണ്ഡിത സഭാംഗവുമായ ശൈഖ് സൽമാൻ അൽ ഹുസൈനി അന്നദ്‌വി ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ പാറപ്പുറത്ത് മൊയ്തീൻകുട്ടി ഹാജി എന്ന ബാവഹാജി അധ്യക്ഷത വഹിക്കും.
 മുൻ അഭ്യന്തരമന്ത്രിയും എ.ഐ.സി.സി ക്ഷണിതാവുമായ രമേശ് ചെന്നിത്തല, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എം.പി, പത്മശ്രീ ഡോ. ബി രവി പിള്ള, പരോക്ഷ മാർഗ വിജ്ഞാന കേന്ദ്രം അധ്യക്ഷൻ ആത്മാദാസ് യമി, ഫാദർ സജീവ് വർഗീസ്, പത്മശ്രീ ചെറുവയൽ രാമൻ, ജെയിൻ ടെമ്പിൾ ട്രസ്റ്റ് പ്രസിഡന്റ് രമേശ് ജി മേത്ത, ബുദ്ധിസ്റ്റ് ഉപാസകൻ ആചാര്യ പവിത്രൻ, കാലിക്കറ്റ്  പാർസി അൻജുമൻ പ്രസിഡന്റ് സുബിൻ മാർഷൽ പ്രസംഗിക്കും. സമ്മേളന സോവനീർ ടി.വി ഇബ്‌റാഹീം എം.എൽ.എ പ്രകാശനം ചെയ്യും. അഡ്വ. പി.ടി.എ റഹീം എം.എൽ.എ, ഡോ. പി മുസ്തഫ ഫാറൂഖി പുസ്തക പ്രകാശനം നിർവഹിക്കും. പ്രമുഖ പണ്ഡിതനും എഴുത്തുകാരനുമായ പ്രഫ. പി മുഹമ്മദ് കുട്ടശ്ശേരിയെ ആദരിക്കും. 
തുടർന്ന് ദി ഐഡിയ ഓഫ് ഇന്ത്യ പ്രോഗ്രാം നടക്കും. മുതിർന്ന മാധ്യമപ്രവർത്തകരും എഴുത്തുകാരുമായ കെ.പി ശശികുമാറും ഷാജഹാൻ മാടമ്പാട്ടും അഭിമുഖം നടത്തും. 
 വൈകീട്ട് 7.45ന് മതേതര ഇന്ത്യയുടെ ഭാവി എന്ന വിഷയത്തിൽ ഡയലോഗ് നടക്കും. മുസ്‌ലിം ലീഗ് ദേശീയ ഉപാധ്യക്ഷൻ എം.പി അബ്ദുസ്സമദ് സമദാനി എം.പി, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി, മുതിർന്ന മാധ്യമപ്രവർത്തകൻ ജോൺ ബ്രിട്ടാസ് എം.പി, ആർഎസ്.പി നേതാവ്
എൻ.കെ പ്രേമചന്ദ്രൻ എം.പി, കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ എ.പി അനിൽ കുമാർ എം.എൽ.എ, പ്രമുഖ വാഗ്മിയും ചിന്തകനുമായ സി.എം മൗലവി ആലുവ പ്രസംഗിക്കും. 
ടി.ടി ഇസ്മായിൽ, അഡ്വ. പി.എം നിയാസ്, അഡ്വ. എം മൊയ്തീൻകുട്ടി പുസ്തക പ്രകാശനം നടത്തും. കെ.എൻ.എം മർകസുദ്ദഅവ വൈസ് പ്രസിഡന്റ് അഡ്വ. പി മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിക്കും.
 രണ്ടാം ദിവസം വെള്ളിയാഴ്ച രാവിലെ 9.30ന് ഇതര മതവിശ്വാസികളെ സംഘടിപ്പിച്ചുള്ള സൗഹൃദ കേരളം-സമന്വയ കേരളം എന്ന മൈത്രി സംഗമം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. മദ്യനിരോധന സമിതി നേതാവ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്ററെ ചടങ്ങിൽ ആദരിക്കും. അഡ്വ. എൻ ശംസുദ്ദീൻ എം.എൽ.എ, സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, എൻ.പി ഹാഫിസ് മുഹമ്മദ്, ഡോ. വിൻസെന്റ് ആലുക്കൽ, പി സുരേന്ദ്രൻ, അലി പത്തനാപുരം തുടങ്ങിയവർ സ്‌നേഹ സന്ദേശം നൽകും. പ്രഫ. ശംസുദ്ദീൻ പാലക്കോട് അധ്യക്ഷത വഹിക്കും. 
 തുടർന്ന് നടക്കുന്ന ജുമുഅ പ്രാർത്ഥനയ്ക്ക് പ്രമുഖ പണ്ഡിതനും കേരള ജംഇയ്യത്തുൽ ഉലമ ജനറൽസെക്രട്ടറിയുമായ ഡോ. കെ ജമാലുദ്ദീൻ ഫാറൂഖി നേതൃത്വം നൽകും.
ഉച്ചയ്ക്ക് 2.30ന് തീം കോൺഫറൻസ് കെ.പി.എ മജീദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. യു.ഡി.എഫ് കൺവീനർ എം.എം ഹസ്സൻ, എം.പി അബ്ദുൽഗഫൂർ, ഇർഷാദ് സ്വലാഹി, ടി.പി ഹുസൈൻ കോയ, പ്രഫ. പി.കെ ശബീബ്, കെ.പി അബ്ദുൽഅസീസ് സ്വലാഹി, ഇബ്‌റാഹീം ബുസ്താനി പ്രസംഗിക്കും. സംഘാടക സമിതി വർക്കിംഗ് ചെയർമാൻ കെ.എൽ.പി യൂസുഫ് അധ്യക്ഷനാവും.
 വൈകീട്ട് ഏഴിന് യുവജന സമ്മേളനം യൂസുഫ് അൽ ഹുസൈനി ലക്‌നൗ ഉദ്ഘാടനം ചെയ്യും. ജൗഹർ അയനിക്കോട് വിഷയമവതരിപ്പിക്കും. ഡി.വൈ.എഫ്.ഐ പ്രസിഡന്റ് വി വസീഫ്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. പി.കെ ഫിറോസ്, എ.ഐ.വൈ.എഫ് സെക്രട്ടറി ടി.ടി ജിസ്‌മോൻ, സോളിഡാരിറ്റി പ്രസിഡന്റ് സി.ടി ശുഹൈബ്, എൻ.വൈ.എൽ പ്രസിഡന്റ് ഷമീർ പയ്യനങ്ങാടി, ഐ.എസ്.എം വൈസ് പ്രസിഡന്റ് ഷാനവാസ് പേരാമ്പ്ര ചർച്ചയിൽ പങ്കെടുക്കും. കെ. എം ഷാജി, റിഹാസ് പുലാമന്തോൾ പ്രഭാഷണം നടത്തും. ഐ.എസ്.എം പ്രസിഡന്റ് സഹൽ മുട്ടിൽ അധ്യക്ഷനാവും. 
 ശനി, ഞായർ ദിവസങ്ങളിൽ പ്രധാന പന്തലിൽ ഖുർആൻ, ഹദീസ് സമ്മേളനം നടക്കും. രാവിലെ ഒൻപതിന് നടക്കുന്ന ഖുർആൻ സമ്മേളനത്തിൽ കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് എ അബ്ദുൽഹമീദ് മദീനി, ഡോ. കെ ജമാലുദ്ദീൻ ഫാറൂഖി, കുഞ്ഞിമുഹമ്മദ് പുലവത്ത്, ഡോ. ജാബിർ അമാനി വിഷയം അവതരിപ്പിക്കും. ഉച്ചയ്ക്കുള്ള ഹദീസ് പഠന സെഷനിൽ പ്രഫ. കെ.പി സകരിയ്യ, കെ.എൻ സുലൈമാൻ മദനി, അസൈനാർ അൻസാരി വിഷയം അവതരിപ്പിക്കും.
ശനിയാഴ്ച രാവിലെ9.30ന് ഫുർഖാൻ ഓഡിറ്റോറിയത്തിൽ പണ്ഡിത സമ്മേളനം കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കെ.ജെ.യു വൈസ് പ്രസിഡന്റ് കെ.സി.സി മുഹമ്മദ് അൻസാരി അധ്യക്ഷനാവും. 
രാവിലെ പത്തിന് റഹ്മത്ത് ഓഡിറ്റോറിയത്തിൽ എഴുത്തുകാരുടെയും ഗവേഷകരുടെയും സംഗമം നടക്കും. 11.30ന് ഫുർഖാൻ ഓഡിറ്റോറിയത്തിൽ ഫാമിലി മീറ്റ് പി ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്യും. 
 ഉച്ചയ്ക്ക് ഒന്നിന് വിദ്യാർത്ഥി സമ്മേളനം അറബ് ലീഗ് അംബാസിഡർ ഡോ. മാസിൻ അൽമസൂദി ഉദ്ഘാടനം ചെയ്യും. നജീബ് കാന്തപുരം എം.എൽ.എ അതിഥിയാകും. വെറുപ്പിന്റെ രാഷ്ട്രീയം വിദ്യാർത്ഥികൾക്ക് പറയാനുള്ളത് എന്ന ചർച്ചയിൽ വിവിധ വിദ്യാർത്ഥി സംഘടനാ ഭാരവാഹികളായ കെ.എം അഭിജിത്ത്, പി.എം ആർഷോ, പി.വി അഹ്മദ് സാജു, അഡ്വ. ഫാത്വിമ തഹ്‌ലിയ, ഫാത്വിമ ഹിബ, അബ്ദുൽ ജലീൽ മദനി, നൗഫൽ ഹാദി, റാഫി പേരാമ്പ്ര പ്രസംഗിക്കും. എം.എസ്.എം പ്രസിഡന്റ് ജസീം സാജിദ് അധ്യക്ഷനാവും.
 ഉച്ചയ്ക്ക് രണ്ടിന് ഫുർഖാൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന മനുഷ്യാവകാശ സമ്മേളനത്തിൽ ഡോ. അശ്‌റഫ് കടക്കൽ മോഡറേറ്ററാവും. കെ.ടി കുഞ്ഞിക്കണ്ണൻ, ഡോ. പി.ജെ വിൻസെന്റ്, സണ്ണി എം കപിക്കാട്, അഡ്വ. നജാദ് കൊടിയത്തൂർ പ്രസംഗിക്കും. 
ഉച്ചക്ക് രണ്ടിന് റഹ്മത്ത് ഓഡിറ്റോറിയത്തിൽ സോഷ്യൽ സർവീസ് കോൺക്ലേവ്  പി.കെ ബശീർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഡോ. ഇദ്രീസ് മുഖ്യപ്രഭാഷണം നടത്തും. 
 ഉച്ചയ്ക്കുള്ള മാധ്യമ സമ്മേളനം പൊതുമരാമത്ത് ടൂറിസം മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. കെ മുരളീധരൻ എം.പി, വെങ്കടേഷ് രാമകൃഷ്ണൻ, ആർ രാജഗോപാൽ, പി ജെ ജോഷ്വ, അഡ്വ. കെ.പി നൗഷാദലി, കെ ജയദേവൻ, പ്രമോദ് രാമൻ, കമാൽ വരദൂർ, അഡ്വ. വി കെ ഫൈസൽ ബാബു, വി.എം ഇബ്‌റാഹീം, വി.കെ ആസിഫലി, അശ്‌റഫ് തൂണേരി ചർച്ചയിൽ പങ്കെടുക്കും. ഡോ. സുഫ്‌യാൻ അബ്ദുസ്സത്താർ മോഡറേറ്ററാവും.
 വൈകിട്ട് 3.30ന് വനിതാ സമ്മേളനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. റൊസ ദേയ മിൽഹിം അൽബുസൂദ് മുഖ്യാതിഥിയാവും. സൈനബ ശറഫിയ്യ, സൽമ അൻവാരിയ്യ, ബുശ്‌റ നജാത്തിയ, മുഹ്‌സിന പത്തനാപുരം വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തും. ഗൾഫ് പ്രതിനിധികളായി ജാസ്മിൻ ഷാഹ് യു.എ.ഇ, സൈനബ അൻവാരിയ്യ ഖത്തർ, നസീം സ്വലാഹ് ജിദ്ദ പങ്കെടുക്കും. 
വൈകിട്ട് നാലിന് റഹ്മത്ത് ഓഡിറ്റോറിയത്തിൽ ടീച്ചേഴ്‌സ് ആൻഡ് ട്രെയിനീസ് കോൺക്ലേവ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലർ ഡോ. കെ മുഹമ്മദ് ബശീർ ഉദ്ഘാടനം ചെയ്യും. 4.30ന് ഫുർഖാൻ ഓഡിറ്റോറിയത്തിൽ പ്രവാസി സമ്മേളനം സലാഹ് കാരാടൻ ഉദ്ഘാടനം ചെയ്യും.
 വൈകിട്ട് ഏഴിന് ഉമ്മത്ത് സമ്മേളനം കായിക-ന്യൂനപക്ഷ ക്ഷേമ മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ സക്കീർ ഹുസൈൻ, അഡ്വ. ഹാരിസ് ബീരാൻ അതിഥികളാവും. 
 ബി.പി.എ ഗഫൂർ വിഷയമവതരിപ്പിക്കും. അഡ്വ. പി.എം.എ സലാം, ഡോ. പി.എ ഫസൽ ഗഫൂർ, ഡോ. ഹുസൈൻ രണ്ടത്താണി, പി മുജീബ് റഹ്മാൻ, അബ്ദുൽ ശുക്കൂർ അൽ ഖാസിമി, പ്രഫ. എ.പി അബ്ദുൽ വഹാബ്, എൻജിനീയർ പി മമ്മദ്‌കോയ, എൻ.കെ അലി, സയ്യിദ് അശ്‌റഫ് തങ്ങൾ, എം.എം ബശീർ മദനി പ്രസംഗിക്കും. ഡോ. യു.പി യഹ്‌യഖാൻ അധ്യക്ഷനാവും. 
 സമാപന ദിവസമായ ഞായറാഴ്ച രാവിലെ ഒൻപതിന് ആദർശ സംസ്‌കരണ സമ്മേളനം മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബശീർ എം.പി ഉദ്ഘാടനം ചെയ്യും. കോൺഗ്രസ് നേതാവ് എം.കെ രാഘവൻ എം.പി മുഖ്യാതിഥിയാവും. അബ്ദുല്ലത്തീഫ് കരുമ്പുലാക്കൽ, അലി മദനി മൊറയൂർ, അബ്ദുൽകലാം ഒറ്റത്താണി, അബ്ദുസ്സലാം മുട്ടിൽ വിഷയമവതരിപ്പിക്കും. കെ.പി അബ്ദുറഹ്മാൻ സുല്ലമി അധ്യക്ഷത വഹിക്കും. 
ഉച്ചയ്ക്ക് രണ്ടിന് കുടുംബം, രാഷ്ട്രം, സംസ്‌കാരം സെഷനിൽ എം.ടി മനാഫ്,  ഇസ്മായിൽ കരിയാട്, ഫൈസൽ നന്മണ്ട വിഷയമവതരിപ്പിക്കും.
 ഞായറാഴ്ച രാവിലെ ഒമ്പതിന് ഫുർഖാൻ ഓഡിറ്റോറിയത്തിൽ ഭിന്നശേഷി സമ്മേളനം ജസ്റ്റിസ് എം.പി ഷൈജൽ ഉദ്ഘാടനം ചെയ്യും. 
 പത്തിന് ഹജ്ജ് ഹൗസിൽ ദേശീയ ഇസ്‌ലാഹീ സമ്മേളനം ഡോ. നസീബു റഹ്മാൻ മാൽഡ ഉദ്ഘാടനം ചെയ്യും. ഹാജി മുഹമ്മദ് അസീസുറഹ്മാൻ മുഖ്യാതിഥിയാകും. 
 പത്തിന് നൂർ ഓഡിറ്റോറിയത്തിൽ ദേശീയ അറബിക് സമ്മേളനം ഡോ. അബ്ദുറസാഖ് അബുജസർ ഉദ്ഘാടനം ചെയ്യും. ഡോ. അമീനുള്ള മദീനി മുഖ്യാതിഥിയാകും. പത്തിന് റഹ്മത്ത് ഓഡിറ്റോറിയത്തിൽ ഹയർ എജ്യുക്കേഷൻ കോൺക്ലേവ് ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. കെ മുബാറക് പാഷ ഉദ്ഘാടനം ചെയ്യും. 
 ഉച്ചയ്ക്ക് 1.30ന് ഫുർഖാൻ ഓഡിറ്റോറിയത്തിൽ കർമശാസ്ത്ര സമ്മേളനം കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷൻ മൊയ്തീൻ സുല്ലമി കുഴിപ്പുറം ഉദ്ഘാടനം ചെയ്യും. ഡോ. കെ ഇൽയാസ് മൗലവി, ഡോ. അബ്ദുന്നസീർ അസ്ഹരി, ഡോ. എ.കെ അബ്ദുൽഹമീദ് മദനി വിഷയമവതരിപ്പിക്കും.
 ഉച്ചയ്ക്ക് രണ്ടിന് റഹ്മത്ത് ഓഡിറ്റോറിയത്തിൽ നടക്കുന്ന സിവിൽ സെർവന്റ്‌സ്  ആൻഡ് ലോയേഴ്‌സ് കോൺക്ലേവ് എ.പി മുഹമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്യും. 
 വൈകിട്ട് 4.30ന് സമാപന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ  ഉദ്ഘാടനം ചെയ്യും. കെ.എൻ.എം മർകസുദ്ദഅ്‌വ പ്രസിഡന്റ് ഡോ. ഇ.കെ അഹ്മദ് കുട്ടി അധ്യക്ഷത വഹിക്കും. ഫലസ്തീൻ അംബാസിഡർ ഡോ. അബ്ദുറസാഖ് അബൂജസർ, കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ, മുസ്‌ലിം ലീഗ് ദേശീയ ജനറൽസെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ജെ.എൻ.എച്ച് മാനേജിംഗ് ഡയറക്ടർ വി.പി മുഹമ്മദലി, മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹ്മദ് അതിഥികളായി പങ്കെടുക്കും. കെ.എൻ.എം മർകസുദ്ദഅ്‌വ ജനറൽസെക്രട്ടറി സി.പി ഉമർ സുല്ലമി മുഖ്യപ്രഭാഷണം നടത്തും. എം അഹ്മദ് കുട്ടി മദനി, എൻ.എം അബ്ദുൽജലീൽ, പ്രഫ. കെ.പി സകരിയ്യ, സഹൽ മുട്ടിൽ, സി.ടി ആയിഷ ടീച്ചർ, ആദിൽ നസീഫ് മങ്കട, നദ നസ്‌റിൻ അബ്ദുല്ലത്തീഫ് കരുമ്പുലാക്കൽ പ്രസംഗിക്കും. ഒറ്റയ്ക്കും കുടുംബസമേതവുമായി സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ആയിരക്കണക്കിന് പേരാണ് കഴിഞ്ഞദിവസങ്ങളിൽ സമ്മേളന നഗരിയിലേക്ക് പ്രവഹിച്ചത്. കുട്ടികൾക്കായുള്ള കിഡ്‌സ് സ്‌പോർട്ട്, ദി മെസേജ് എക്‌സിബിഷൻ, കാർഷിക പ്രദർശനവും ഖുർആൻ പഠനസെഷനുകളും ആസ്വദിക്കാൻ ആയിരക്കണക്കിന് പേരാണ് ഇന്നും വിദ്യാർത്ഥികളുമായും മറ്റും നഗരിയിലെത്തിയത്. സമ്മേളനം ഔപചാരികമായി തുടങ്ങും മുമ്പേ വൻ ജനബാഹുല്യമാണിവിടെ പ്രകടമാവുന്നത്. 
വാർത്താസമ്മേളനത്തിൽ സംഘാടകസമിതി ഭാരവാഹികളായ സി.പി ഉമർ സുല്ലമി, ഡോ. ഇ.കെ അഹ്മദ് കുട്ടി, എ അബ്ദുൽഹമീദ് മദീനി, കെ.എൽ.പി യൂസുഫ്, പ്രഫ. കെ.പി സകരിയ്യ, എൻ.എം അബ്ദുൽജലീൽ, ബി.പി.എ ഗഫൂർ, അബ്ദുല്ലത്തീഫ് കരുമ്പുലാക്കൽ, സി അബ്ദുല്ലത്തീഫ് മാസ്റ്റർ, ഡോ. അനസ് കടലുണ്ടി, സൽമ അൻവാരിയ്യ, സഹൽ മുട്ടിൽ, ജസീം സാജിദ്, ഫാത്വിമ ഹിബ തുടങ്ങിയവർ പങ്കെടുത്തു.

Latest News