Sorry, you need to enable JavaScript to visit this website.

യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നാദാപുരം- കല്ലാച്ചി ആക്‌സിസ് ബാങ്ക് ജീവനക്കാരിയായ യുവതിയെ ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കല്ലാച്ചി ചിയ്യൂരിലെ ചുണ്ടയില്‍ പൊയില്‍ ജിജി (36) ആണ് മരിച്ചത്. 

നരിക്കൂട്ടുംചാല്‍ കരണ്ടോട് കുന്നത്ത് കുന്നുമ്മല്‍ സജീവന്റെയും ചന്ദ്രിയുടെയും മകളാണ്. ഭര്‍ത്താവ്: സുരേന്ദ്രന്‍ (ഓര്‍ക്കാട്ടേരി മെഡിക്കല്‍ ഷോപ്പ് ജീവനക്കാരന്‍). മക്കള്‍: ആദിദേവ്, അനുനന്ദ. സഹോദരന്‍: ജിതേഷ്.

Latest News