ജംഗ്ഷനറിയാതെ വന്ന ബൈക്ക് ലോറിയുമായി ഇടിച്ച് എന്‍. ഐ. ടി വിദ്യാര്‍ഥി മരിച്ചു

എടവണ്ണപ്പാറ- ജംഗ്ഷന്‍ അറിയാതെ വന്ന ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് എന്‍. ഐ. ടി വിദ്യാര്‍ഥി മരിച്ചു. പരിക്കേറ്റ സഹപാഠിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുല്‍ത്താന്‍ ബത്തേരി സ്വദേശി സഞ്ജയ്(18) ആണ് മരിച്ചത്.
 
സിഗ്നല്‍ ലൈറ്റ് പ്രവര്‍ത്തിക്കാത്തതിനാല്‍ എടവണ്ണപ്പാറ ജംഗ്ഷന്‍ അറിയാതെ കൊണ്ടോട്ടി ഭാഗത്ത് നിന്നെത്തിയ ബൈക്കും അരീക്കോട് റൂട്ടില്‍ നിന്നെത്തിയ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.  പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് അപകടം നടന്നത്.

സഞ്ജയ് സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. കൂടെ അപകടത്തില്‍പ്പെട്ട വിദ്യാര്‍ഥിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Latest News