സൈനികരെ മോചിപ്പിച്ചതിന് പിന്നാലെ മോഡി ഖത്തറിലെത്തുന്നു

ന്യൂദല്‍ഹി- രണ്ട് ദിവസത്തെ യു.എ.ഇ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫെബ്രുവരി 14ന് ഖത്തറിലെ ത്തുമെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര അറിയിച്ചു. അബുദാബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രം ഫെബ്രുവരി 14 ന് പ്രധാനമന്ത്രി മോഡി ഉദ്ഘാടനം ചെയ്യും
ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള വഴികള്‍ ചര്‍ച്ച ചെയ്യുകയാണ് ഖത്തറിലേക്കുള്ള യാത്രയുടെ ലക്ഷ്യമെന്ന് ക്വാത്ര പറഞ്ഞു. ചാരവൃത്തിക്ക് വധശിക്ഷ വിധിക്കപ്പെട്ട മുന്‍ ഇന്ത്യന്‍ സൈനികരെ മോചിപ്പിച്ചതിന് നന്ദി പറയാനാണ് പ്രധാനമന്ത്രി ഖത്തറിലെത്തുന്നതെന്നാണ് സൂചന. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ്, ഖത്തറിലെ ഉന്നത വ്യക്തികള്‍ എന്നിവരുമായി അദ്ദേഹം ഉഭയകക്ഷി ചര്‍ച്ച നടത്തും. പ്രധാനമന്ത്രിയുടെ ഖത്തറിലേക്കുള്ള രണ്ടാമത്തെ സന്ദര്‍ശനമായിരിക്കുമിതെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു.

 

Latest News