കൊച്ചി മെട്രോ ഇനി റെഡ് ബസിലും

തിരുവനന്തപുരം- പ്രമുഖ ഓണ്‍ലൈന്‍ ബസ് ടിക്കറ്റിങ് പ്ലാറ്റ്‌ഫോമായ റെഡ്ബസും ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സും ചേര്‍ന്നു വിവിധ നഗരങ്ങളില്‍ മള്‍ട്ടി മോഡല്‍ ട്രാന്‍സ്‌പോര്‍ട്ട് ബുക്കിങ് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിന്റെ  ഭാഗമായി കൊച്ചി മെട്രൊ ടിക്കറ്റിങ് സൗകര്യങ്ങള്‍ റെഡ്ബസ് ആപ്പില്‍ ലഭ്യമാക്കി.

തൊണ്ണൂറായിരത്തോളം പ്രതിദിന മെട്രൊ ഉപയോക്താക്കള്‍ക്ക് സേവനം നല്‍കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതി വഴി റെഡ്ബസ് ഉപയോക്താക്കള്‍ക്ക് ആന്‍ഡ്രോയിഡ് ആപ്പ് വഴി മെട്രോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയും. ഈ സംരംഭങ്ങളിലൂടെ, സമഗ്രമായ ഗ്രൗണ്ട് ട്രാന്‍സ്പോര്‍ട്ട് സൊല്യൂഷനുകള്‍ നല്‍കുന്നതിനും വിവിധ ഗതാഗത മാര്‍ഗ്ഗങ്ങള്‍ സംയോജിപ്പിച്ച് സിംഗിള്‍ സ്റ്റോപ് പരിഹാരം കൊടുക്കുന്നതിനും റെഡ്ബസ് ലക്ഷ്യമിടുന്നു.
 

Latest News