Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയിലെ അസീറിൽനിന്ന് കണ്ടെത്തിയ പുരാവസ്തുക്കൾ കണ്ടാൽ ഞെട്ടും, പുരാതന കാലത്തെ ആധുനിക ജീവിതം

അസീർ- കല്ലും കളിമണ്ണും കൊണ്ടു നിർമ്മിച്ച വീടുകളുടെ കോളനി. സൗദിയിലെ അസീർ അൽജുറശ് പൈതൃക പ്രദേശത്തെ ഉൽഘനനങ്ങളിൽ നിരവധി പുരാവസ്തുക്കൾ കണ്ടെത്തിയതായി പുരാവസ്തു വകുപ്പ് അറിയിച്ചു. ആധുനിക കാലഘട്ടത്തിലെ ജല വിതരണ സംവിധാങ്ങളോട് സാദൃശ്യമുള്ള ഹൗസിംഗ് കോളനികളും  സമാനമായ ജലവിതരണ സംവിധാനങ്ങളുമാണ് ഇവിടെ ജീവിച്ചിരുന്നവർ നടപ്പിലാക്കിയിരുന്നതെന്ന് വ്യക്താക്കുന്ന പുരാവസ്തുക്കളാണ് ഇവിടെ നിന്നു കണ്ടെത്തിയിരിക്കുന്നത്.  

കല്ലും കളിമണ്ണും കൊണ്ട് നിർമ്മിച്ച റസിഡൻഷ്യൽ യൂണിറ്റുകളാണ് ഇതിലെ  ഏറ്റവും പ്രധാനപ്പെട്ടത്. കളിമണ്ണും കല്ലുമുപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന ചുമരുകളുടെ നിർമ്മിതികൾ ഇതിനു മുമ്പ് ഈ പ്രദേശത്തു നിന്നു കണ്ടെത്തിയവയുടെ തുടർച്ച തന്നെയാണ്. കല്ലുകൾ പാകി ഉറപ്പിച്ചിരിക്കുന്ന കിണറിൽ നിന്നും ജലസേചനാവശ്യത്തിനായി വെള്ളം കൊണ്ടു പോകാൻ ഉപയോഗിച്ചതെന്ന് കരുതപ്പെടുന്ന കനാൽ, കിണറിനെ പാർപ്പിട കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്നതാണ്. ഇസ്‌ലാമിക കാലഘട്ടത്തിലേതെന്നു വ്യക്തമാക്കുന ലിഘിതങ്ങളുള്ള ഗ്രാനൈറ്റ് കല്ലുകൾ ഇവിടെ നിന്നും കണ്ടെടുത്തവയിലുണ്ട്. ഇതിനു മുമ്പും ഇത്തരത്തിലുള്ളത് ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്.  
സാധാരണ മൺപാത്രങ്ങൾ, ഗ്ലേസ്ഡ് മൺപാത്രങ്ങൾ, എന്നിവയുടെ ഭാഗങ്ങൾ ഉരലുകൾ ആട്ടുകല്ലുകൾ, പിടികൾ  എന്നിവയെല്ലാം ഖനനത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്തെ സാംസ്‌കാരിക പൈതൃകം കണ്ടെത്തുകയും പഠനം നടത്തുകയും ചെയ്യുക, സംരക്ഷിക്കുകയും ചെയ്യുക, അവ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഖനന പ്രവൃത്തികൾ നടത്തുന്നത്. 
പടം
 

Latest News