Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 സീറ്റും യു. ഡി. എഫ് നേടുമെന്ന് കെ. സുധാകരന്‍

കോഴിക്കോട്- വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 പാര്‍ലമെന്റ് സീറ്റില്‍ 20ഉം യു. ഡി. എഫ് നേടുമെന്ന് കെ. പി. സി. സി പ്രസിഡണ്ട് കെ. സുധാകരന്‍. ജനകീയ പ്രക്ഷോഭയാത്ര സമരാഗ്നിയോടനുബന്ധിച്ച് കോഴിക്കോട് കോംട്രസ്റ്റ് ഗ്രൗണ്ടില്‍ നടന്ന ജനകീയ ചര്‍ച്ചക്ക് ശേഷം മലബാര്‍ പാലസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ജനകീയ പ്രക്ഷോഭ യാത്ര മൂന്നു ദിവസം പിന്നിട്ടപ്പോള്‍ പൊതുജനങ്ങളുമായി സംവദിച്ചപ്പോള്‍ എല്ലാ വിഭാഗം ജനങ്ങളില്‍പ്പെട്ടവരും അവരുടെ സങ്കടങ്ങളുടെ കെട്ടഴിക്കുകയായിരുന്നു. വിദ്യാര്‍ഥികള്‍, കര്‍ഷകര്‍, തൊഴിലാളികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളും അവരുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കുകയുണ്ടായി. പലരുടെയും സങ്കടങ്ങള്‍ ഹൃദയഭേദകമായിരുന്നു. കര്‍ഷകരുടെ കണ്ണീരും വന്യ മൃഗങ്ങളുടെ അക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ബന്ധുക്കളുടെ കണ്ണീരും കാണുകയുണ്ടായി. എല്ലാ വിഭാഗം ജനങ്ങളുടെയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കെ. പി. സി. സിയുടെ ഭാഗത്ത് നിന്ന് ശക്തമായ ഇടപെടലുണ്ടാവും. യാത്രക്ക് ജനങ്ങള്‍ നല്‍കുന്ന പിന്തുണ പൊതുയോഗങ്ങളിലെ അഭൂതപൂര്‍വ്വമായ ആള്‍ക്കൂട്ടം എന്നിവയെല്ലാം കാണിക്കുന്നത് പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കുള്ള എതിര്‍പ്പാണ്.

ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ കെടുകാര്യസ്ഥതയാണ് വന്യജീവി ആക്രമണത്തെ തുടര്‍ന്നുണ്ടായ മരണത്തിന് കാരണം. വിലപ്പെട്ട ഒരു ജീവന്‍ നഷ്ടപ്പെട്ടിട്ട് 10 ലക്ഷം ഉലുവയും കൊണ്ടാണ് സര്‍ക്കാര്‍ നടക്കുന്നത്. കുറച്ചെങ്കിലും മര്യാദ കാണിക്കണം.

മാധ്യമങ്ങള്‍ പിണറായിയുടെ മുമ്പില്‍ ചെന്നാല്‍ തല കുമ്പിട്ട് നില്‍ക്കുകയാണ്. കാര്യങ്ങള്‍ വെട്ടിത്തുറന്ന് ചോദിക്കാന്‍ തയ്യാറാവണമെന്നദ്ദേഹം ആവശ്യപ്പെട്ടു. ഈ പ്രക്ഷോഭ യാത്ര കടന്നു പോകുന്നത് പിണറായി നടത്തിയ യാത്ര പോലെയല്ല. വന്‍കിടക്കാരോടും വ്യവസായികളോടും പൗരപ്രമുഖരോടും ചങ്ങാത്തം കൂടി സല്‍ക്കരിച്ചാണ് പിണറായി പോയതെങ്കില്‍ തന്റെ യാത്ര കര്‍ഷകരോടും തൊഴിലാളികളുള്‍പ്പെടുന്ന സാധാരണക്കാരോട് സംവദിച്ചുമാണ് മുന്നോട്ട് പോകുന്നതെന്നും വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കണമെന്നാണ് കെ. പി. സി. സിയുടെ ആഗ്രഹമെന്നും
അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest News