തോമസ് ചാഴിക്കാടന്‍ കോട്ടയം ലോക്‌സഭാ സ്ഥാനാര്‍ഥി

കോട്ടയം- ലോക്‌സഭാ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കും മുമ്പ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ് എം. കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ സിറ്റിംഗ് എം. പി തോമസ് ചാഴിക്കാടന്‍ മത്സരിക്കുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി എം. പി അറിയിച്ചു.

എല്‍. ഡി. എഫിലെ  സീറ്റ് വിഭജനം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു.അതിനു പിന്നാലെയാണ്  നാടകമായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.

ചാഴിക്കാടന്റെ വിജയത്തില്‍ സംശയമില്ലെന്ന് ജോസ്. കെ. മാണി പറഞ്ഞു.

Latest News