Sorry, you need to enable JavaScript to visit this website.

VIDEO കേട്ടുനോക്കൂ, രാമായണവും മാലപ്പാട്ടും തിരിച്ചും മറിച്ചും ചൊല്ലി കവി; പ്രശ്‌നമാകുമോ എന്ന ചോദ്യവും

തിരുവനന്തപുരം- രാമായണം മാലപ്പാട്ടിക്കിയും രാമായണം വായിക്കുന്നതു പോലെ മുഹ്‌യുദ്ധീന്‍ മാല ചൊല്ലിയും കവി ആലങ്കോട് ലീലാകൃഷ്ണന്‍ സദസ്സിനെ കൈയിലെടുത്തു.
സംസ്ഥാന യുവജനക്ഷേ ബോര്‍ഡ് കോവളം ക്രാഫ്റ്റ് വില്ലേജില്‍ സംഘടിപ്പിച്ച യുവസാഹിത്യ ക്യാമ്പിലാണ് വിദ്വേഷ പ്രചാരണത്തിലൂടെ മനസ്സുകളെ തെറ്റിക്കാന്‍ ശ്രമിക്കുന്ന സമകാലിക സാഹചര്യത്തില്‍ കവിയുടെ ശ്രദ്ധേയമായ വാക്കുകള്‍.
പരസ്പരം ഈണം സ്വകീരിച്ച് ഇക്കാലത്ത് ഇങ്ങനെ ചൊല്ലാന്‍ കഴിയുമോ എന്നാണ് അദ്ദേഹം സദസ്സിനോട് ചോദിക്കുന്നത്.
കവിയുടെ വാക്കുകള്‍ സമൂഹ മാധ്യമങ്ങള്‍  ഏറ്റുപിടിച്ചപ്പോള്‍ സ്‌നേഹവും നന്മയും നിറക്കുന്ന ഇത്തരം പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ സാധിക്കുന്നത് തന്നെ മഹാഭാഗ്യമാണെന്ന് കമന്റുകള്‍ നിറയുന്നു.

 

Latest News