ദ ഹേഗ് - ഇസ്രായിലിന് യുദ്ധവിമാനത്തിന്റെ ഭാഗങ്ങള്‍ വില്‍ക്കുന്നത് തടഞ്ഞ് ഡച്ച് കോടതിയുടെ ഐതിഹാസിക വിധി. ഗാസയില്‍ ഇസ്രായില്‍ ഉപയോഗിക്കുന്നത് നെതര്‍ലാന്റ്‌സില്‍ നിന്ന് ലഭിച്ച യുദ്ധ വിമാനങ്ങളാണെന്നും അതുവഴി യുദ്ധക്കുറ്റങ്ങളില്‍ പരോക്ഷമായി നെതര്‍ലാന്റ്‌സ് പങ്കുവഹിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി മൂന്ന് മനുഷ്യാവകാശ സംഘടനകളാണ് ഡച്ച് കോടതിയെ സമീപിച്ചത്. ജനുവരിയില്‍ കീഴ്‌കോടതി അപ്പീല്‍ തള്ളിയെങ്കിലും ദ ഹേഗിലെ അപ്പീല്‍ കോടതിയെ സംഘടനകള്‍ സമീപിച്ചു. ഏഴു ദിവസത്തിനകം കൈമാറ്റം പൂര്‍ണമായി അവസാനിപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു.
അന്താരാഷ്ട്ര മനുഷ്യാവകാശങ്ങള്‍ ഗുരുതരമായ രീതിയില്‍ ലംഘിക്കാന്‍ ഈ യുദ്ധവിമാനങ്ങള്‍ ഉപയോഗിക്കുവാനുള്ള സാധ്യത അനിഷേധ്യമാണെന്ന് കോടതി പറഞ്ഞു.