Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വീടിന് തീപിടിച്ച് മൂന്ന് സഹോദരിമാര്‍ വെന്തുമരിച്ചു, തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ലെന്ന് ഫയര്‍ഫോഴ്‌സ്

ശ്രീനഗര്‍ - ജമ്മു കശ്മീരില്‍ വീടിന് തീപിടിച്ച് മൂന്ന് സഹോദരിമാര്‍ വെന്തുമരിച്ചു. റംബാന്‍ ജില്ലയിലെ ധന്‍മസ്ത-തജ്നിഹാല്‍ ഗ്രാമത്തിലാണ് സംഭവം. ഇന്ന് പുലര്‍ച്ചെയാണ് മൂന്ന് നിലകളുള്ള വീടിന് തീപിടിച്ചത്. ബിസ്മ (18), സൈക്ക (14), സാനിയ (11) എന്നിവരാണ് വെന്തുമരിച്ചത്. സഹോദരിമാര്‍ മുകളിലത്തെ നിലയില്‍ ഉറങ്ങുകയായിരുന്നു. തീ പടര്‍ന്നതോടെ ഇവര്‍ വീടിനുള്ളില്‍ കുടുങ്ങിയതായാണ് വിവരം. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങള്‍. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ലെന്ന് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

Latest News