പാലക്കാട്ട് രണ്ട് യുവാക്കളെ കാണാതായ സംഭവത്തിന്റെ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

പാലക്കാട് - പാലക്കാട് മുതലമടയില്‍ രണ്ടര വര്‍ഷം മുന്‍പ് രണ്ട് യുവാക്കളെ കാണാതായ സംഭവത്തിന്റെ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ചപ്പക്കാട് ലക്ഷംവീട് കോളനിയില്‍ നിന്ന് സ്റ്റീഫന്‍, മുരുകേശന്‍ എന്നീ യുവാക്കളെ കാണാതായ കേസാണ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്ത്. 2021 ഓഗസ്റ്റ് 30-ന് രാത്രി 10 മുതലാണ് യുവാക്കളെ കാണായതായത്. ആദ്യം ലോക്കല്‍ പോലീസും തുടര്‍ന്ന് ജില്ലാ ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിയ കേസാണ് സംസ്ഥാന ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എസ് ഷംസുദ്ദീനാണ് അന്വേഷണത്തിന്റെ നേതൃത്വം നല്‍കുക. കേസ് സി.ബി.ഐ.ക്ക് കൈമാറണമെന്ന് ആവശ്യമുയരുന്നതിനിടെയാണ് സംസ്ഥാന ക്രൈംബ്രാഞ്ചിന് വിട്ടിരിക്കുന്നത്. 

 

Latest News