കിയ സെല്‍റ്റോസിന് ഇന്ത്യയില്‍  ഒരു ലക്ഷം ബുക്കിംഗുകള്‍ 

മുംബൈ- ഉപഭോക്താക്കളുടെ മനസ് കീഴടക്കി കിയ സെല്‍റ്റോസ് ഇന്ത്യന്‍ വിപണിയില്‍ വിജയ പരമ്പര തുടരുന്നു, കഴിഞ്ഞ വര്‍ഷം ജൂലായില്‍ വില്പന ആരംഭിച്ച സെല്‍റ്റോസിന് ഇതുവരെ ഒരു ലക്ഷം ബുക്കിംഗുകള്‍ ലഭിച്ചു. ഈ കാലയളവില്‍, കമ്പനിക്ക് പ്രതിമാസം 13,500 ബുക്കിംഗുകള്‍ ലഭിച്ചു. ഇന്ത്യയില്‍ പുതിയ സെല്‍റ്റോസിന്റെ പ്രാരംഭ എക്സ്ഷോറൂം വില 10.99 ലക്ഷം രൂപയാണ്. 2019 ഓഗസ്റ്റില്‍ വിപണനോദ്ഘാടനം നടത്തിയ കിയ ഇന്ത്യയില്‍ ആറ് ലക്ഷത്തിലധികം സെല്‍റ്റോസ് യൂണിറ്റുകളാണ് നിര്‍മ്മിച്ചത്, സെല്‍റ്റോസിന്റെ മൊത്തം ബുക്കിംഗിന്റെ 50 ശതമാനം ഓട്ടോമാറ്റിക് വേരിയന്റാണിത്.
പുതിയ സെല്‍റ്റോസ് ഏറ്റവും മികച്ച എസ്.യു.വികളില്‍ ഒന്നായി ഇത് വേറിട്ടുനില്‍ക്കുന്നതിനാല്‍ ഉപഭോക്താക്കളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് കിയ ഇന്ത്യയുടെ ചീഫ് സെയില്‍സ് ആന്‍ഡ് ബിസിനസ് ഓഫീസര്‍ മ്യുങ്സിക് സോണ്‍ പറഞ്ഞു. 
 

Latest News