നിതീഷ് കുമാറിന്റെ നീക്കം പാളി; ബിഹാറിൽ ജനം അർധരാത്രി തെരുവിലിറങ്ങി

പാട്‌ന- ബിഹാറിൽ എം.എൽ.എമാരെ അറസ്റ്റ് ചെയ്തു കൊണ്ടുപോകാനുള്ള മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും ബി.ജെ.പിയുടെ നീക്കത്തിനെതിരെ ശക്തമായ പൊതുജന പ്രതിഷേധം. മുൻ ഉപമുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ തേജസ്വി യാദവിന്റെ വീട്ടിൽ അർധരാത്രിയെത്തി എം.എൽ.എമാരെ കൊണ്ടുപോകാനുളള പോലീസ് നീക്കം ജനക്കൂട്ടം ഇരമ്പിയെത്തി തകർത്തിരുന്നു. ഇതിന് പിന്നാലെ പോലീസിന് വീടുവിട്ടു പോകേണ്ടി വന്നു. വിവരം പുറത്തറിഞ്ഞതോടെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരങ്ങൾ തലസ്ഥാനം ലക്ഷ്യമാക്കി പുറപ്പെട്ടു തുടങ്ങിയെന്നാണ് വാർത്ത. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ജനം പാട്‌നയിലേക്ക് ഒഴുകുന്നുണ്ട്. 


തിങ്കളാഴ്ചയാണ് ബിഹാർ നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടക്കുന്നത്. നിതീഷ് കുമാർ വിശ്വാസവോട്ടെടുപ്പിൽ വിജയിക്കുമെന്ന് പറയുന്നുണ്ടെങ്കിലും സ്വന്തം പാളയത്തിലുളള ചില എം.എൽ.എമാരെ പറ്റി വിവരമില്ല. ഇത് ബി.ജെ.പിക്കും നിതീഷിനും നെഞ്ചിടിപ്പ് വർധിപ്പിച്ചിട്ടുണ്ട്. ഈ സഹചര്യത്തിലാണ് ആർ.ജെ.ഡി എം.എൽ.എമാരെ തേടി പോലീസ് എത്തിയത്.
 

Latest News