Sorry, you need to enable JavaScript to visit this website.

ജിദ്ദ പച്ചക്കറി മാർക്കറ്റിൽ പരിശോധന; നിരവധി കേസുകൾ രജിസ്റ്റർ ചെയ്തു

ജിദ്ദ-ജിദ്ദ പഴം പച്ചക്കറി മാർക്കറ്റിലെ സ്വദേശിവൽക്കരണ നിയമം ലംഘിച്ചതിന്റെയും ബിനാമി സംശയത്തിന്റെയും പേരിൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തതായും ജിദ്ദ ഗവർണറേറ്റിനു കീഴിലെ സൂപ്പർവൈസറി സമിതി പറഞ്ഞു. ബിനാമി കേസുകൾ കണ്ടെത്തി ശിക്ഷിക്കുന്നതിനുള്ള ദേശീയ സമിതിയാണ് പരിശോധന നടത്തിയത്. ഇത്തരത്തിൽ ജിദ്ദയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനകളിൽ പതിനഞ്ചോളം ബിനാമി കേസുകൾ കണ്ടെത്തി. വിവിധ വാണിജ്യ കേന്ദ്രങ്ങളിലും  സ്ഥാപനങ്ങളിലും തുടർച്ചയായി നിരീക്ഷണം നടത്തിയാണ് ടീമുകൾ ബിനാമി കേസുകളിലേക്കെത്തിയത്.
നിയമലംഘനം ശ്രദ്ധയിൽപ്പെട്ട സ്ഥാപനത്തിലെ തൊഴിലാളികളെയും ഉടമകളെയും കസ്റ്റഡിയിലെടുത്ത് വിചാരണ നടപടികൾ പൂർത്തിയാക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. വ്യാപാരസ്ഥാപനങ്ങളുടെ രജിസ്‌ട്രേഷനുകൾ, നിയമ വിരുദ്ധമായി തൊഴിലാളികളെ നിയമക്കൽ, വർക്ക് പെർമിറ്റില്ലാതിരിക്കൽ  തുടങ്ങി എല്ലാവിധ നിയമ ലംഘനങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ടീം വക്താവ് പറഞ്ഞു. ബിനാമി കേസുകൾ പിടിക്കപ്പെട്ടാൽ 5 വർഷം വരെ തടവും 5 ദശലക്ഷം റിയാൽ വരെ പിഴയുമാണ് ശിക്ഷ വിധിക്കുക.
 

Latest News