Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കല്ലാച്ചിയില്‍ തെരുവുനായ ആക്രമണം; മൂന്നര വയസുകാരന് ഗുരുതര പരിക്ക്

വടകര- തെരുവുനായയുടെ കടിയേറ്റ് കല്ലാച്ചിയില്‍ മൂന്നര വയസുകാരന് ഗുരുതര പരിക്ക്. അതിഥി തൊഴിലാളിയുടെ മകനായ മൂന്നര വയസുകാരന്റെ മുഖത്തും കൈക്കുമാണ് തെരുവുനായ കടിച്ചത്.

ക്വാട്ടേഴ്സിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. അപ്രതീക്ഷിതമായ തെരുവുനായ ഓടിയെത്തി ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ കുഞ്ഞിന് ഗുരുതരമായി പരിക്കേറ്റു. രക്ഷിക്കാന്‍ ശ്രമിച്ച മറ്റൊരാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Latest News