നടുറോഡിൽ എമർജൻസി ലാന്റിംഗിന് ശ്രമിച്ച വിമാനം തകർന്നു; രണ്ടു പേർ മരിച്ചു

ഫ്‌ളോറിഡ- തെക്കുപടിഞ്ഞാറൻ ഫ്‌ലോറിഡയിലെ ഇന്റർസ്‌റ്റേറ്റ് 75 ഹൈവേയിൽ എമർജൻസി ലാന്റിംഗിന് ശ്രമിച്ച വിമാനം കാറുമായി കൂട്ടിയിടിച്ച് തകർന്ന് രണ്ടു പേർ മരിച്ചു. കോളിയർ കൗണ്ടിയിലെ പൈൻ റിഡ്ജ് റോഡ് എക്‌സിറ്റിന് സമീപമാണ് ക്രാഷ് ലാൻഡിംഗ് നടന്നത്. വിമാനത്തിന്റെ ചിറക് കാറിൽ ഇടിച്ച് അടുത്തുള്ള മതിലിലും ഇടിച്ചു. തീജ്വാലകളുടെ അകമ്പടിയോടെ വൻ സ്‌ഫോടനമുണ്ടായതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
 

Latest News