തൊട്ടിലാണെന്ന് കരുതി ഓവനില്‍ കിടത്തിയ കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു, അമ്മ കസ്റ്റഡിയില്‍

മിസൗറി- തൊട്ടിലാണെന്ന് കരുതി കുഞ്ഞിനെ ഓവനില്‍ കിടത്തി, കുഞ്ഞ് മരിച്ചു. അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു. അമേരിക്കയിലെ മിസൗറിയിലാണ് സംഭവം.
കുഞ്ഞിനെ ഉറക്കാന്‍ അമ്മ അബദ്ധത്തില്‍ ഓവനില്‍ കിടത്തുകയായിരുന്നത്രെ. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഒരു കുട്ടിയുടെ ക്ഷേമം അപകടത്തിലാക്കിയതിന് കന്‍സാസ് സിറ്റി നിവാസിയായ മരിയ തോമസിനെതിരെ കേസെടുത്തിട്ടുണ്ട്.
ജാക്‌സണ്‍ കൗണ്ടി പ്രോസിക്യൂട്ടിംഗ് അറ്റോര്‍ണി ജീന്‍ പീറ്റേഴ്‌സ് ബേക്കറിന്റെ പ്രസ്താവന പ്രകാരം, വെള്ളിയാഴ്ച ഉച്ചക്ക് ഒരു കുഞ്ഞിന് അനക്കമില്ലെന്നും ഉടനെത്തണമെന്നും പോലീസിന് കോള്‍ ലഭിക്കുകയായിരുന്നു. സ്ഥലത്തെത്തിയപ്പോള്‍, കുട്ടിയെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി. ഡോക്ടര്‍മാര്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും കുഞ്ഞ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.

കുഞ്ഞിനെ ഉറങ്ങാനായി അമ്മ മരിയ തോമസ് കുട്ടിയെ തൊട്ടിലിനു പകരം അടുപ്പില്‍ വെച്ചത് എങ്ങനെയെന്ന് വ്യക്തമല്ല.  പിശക് സംഭവിച്ചത് എങ്ങനെ എന്നതിനെക്കുറിച്ച് കൂടുതല്‍ വിശദീകരണം നല്‍കിയിട്ടില്ല. സംഭവം അവിശ്വസനീയമാണെന്നും ക്രിമിനല്‍ നീതിന്യായ വ്യവസ്ഥ ഉചിതമായി പ്രതികരിക്കുമെന്നും പ്രോസിക്യൂട്ടര്‍ ജീന്‍ പീറ്റേഴ്‌സ് ബേക്കര്‍ പറഞ്ഞു.

 

 

Latest News