ഗാസ- ഒക്്‌ടോബര്‍ ഏഴിന് ഹമാസ് പിടികൂടിയ ഇസ്രായിലി ബന്ദികളില്‍ രണ്ട് പേര്‍ ഇന്ന് ഇസ്രായില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. എട്ടു പേര്‍ക്ക് പരിക്കേറ്റതായും ഹമാസിന്റെ സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്‌സ് അറിയിച്ചു.
പരിക്കേറ്റ ബന്ദികള്‍ക്ക് ഉചിതമായ ചികിത്സ നല്‍കാനുള്ള സാഹചര്യമില്ലാത്തതിനാല്‍ അവരുടെ അവസ്ഥ കൂടുതല്‍ അപകടകരമായി മാറുകയാണെന്നും പരിക്കേറ്റ ബന്ദികളുടെ കഷ്ടജീവിതത്തിന് ഇസ്രായില്‍ പൂര്‍ണ ഉത്തരവാദിയാണെന്നും ഖസ്സാം ബ്രിഗേഡ്‌സ് പറഞ്ഞു.
മറ്റ് പ്രധാന സംഭവവികാസങ്ങള്‍:
- കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 112 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു, ഒക്ടോബര്‍ 7 മുതലുള്ള മരണസംഖ്യ 28,176 ആയി.
- കഴിഞ്ഞ 96 മണിക്കൂറിനുള്ളില്‍ ഗാസയില്‍ ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് ഇസ്രായില്‍ തടവുകാര്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി ഹമാസ് പറയുന്നു.
- റഫയ്‌ക്കെതിരായ ഏത് ഇസ്രായിലി കരയാക്രമണവും ബന്ദി കൈമാറ്റ ചര്‍ച്ചകളെ ബാധിക്കുമെന്ന് ഹമാസിന്റെ മുതിര്‍ന്ന നേതാവ് പറഞ്ഞു.
- ഖാന്‍ യൂനിസിലെ അല്‍അമാല്‍ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയ ഓക്‌സിജന്‍ ഇസ്രായില്‍ സൈന്യം തടഞ്ഞതിനാല്‍ മൂന്ന് രോഗികള്‍ മരിച്ചതായി പലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു.
- ബന്ദികളാക്കപ്പെട്ടവരുടെ കുടുംബങ്ങള്‍ ഇസ്രായില്‍ പാര്‍ലമെന്റായ നെസെറ്റിന് മുന്നില്‍ പ്രതിഷേധിക്കുകയാണെന്ന് ഇസ്രായില്‍ മാധ്യമങ്ങള്‍ പറയുന്നു.