ചൈനയുടെ എട്ട് ബലൂണുകള്‍ വീണ്ടും കണ്ടെത്തിയതെന്ന് തായ്‌വാന്‍

തായ്പേയ്- തായ്‌വാന്‍ കടലിടുക്ക് കടന്നെത്തിയ എട്ട് ചൈനീസ് ബലൂണുകള്‍ കൂടി കണ്ടെത്തിയതായി തായ്‌വാന്‍. ബലൂണുകളില്‍ അഞ്ചെണ്ണം ദ്വീപിന് മുകളിലൂടെ പറന്നതായും തായ്‌വാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

പന്ത്രണ്ടായിരം മുതല്‍ 35,000 അടി വരെ ഉയരത്തിലാണ് ബലൂണുകള്‍ കണ്ടതെന്ന് വാര്‍ത്താ ഏജന്‍സി എ. എഫ്. പി റിപ്പോര്‍ട്ട് ചെയ്തു. മന്ത്രാലയം പുറത്തുവിട്ട ദൃശ്യങ്ങളഇല്‍ അഞ്ച് ബലൂണുകള്‍ ദ്വീപിന് മുകളിലൂടെ പറന്നതായും ഒന്ന് അതിന്റെ വടക്കേ അറ്റത്ത് പറന്നുനടക്കുതായും കാണിച്ചു.

എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് ചൈന പ്രതികരിച്ചിട്ടില്ല. വെള്ളിയാഴ്ചയും എട്ട് ബലൂണുകള്‍ കണ്ടെത്തിയിരുന്നു. തായ് പ്രതിരോധ മന്ത്രാലയം ഡിസംബറില്‍ ബലൂണ്‍ കാഴ്ചകളുടെ ഡാറ്റ പതിവായി പുറത്തുവിടാന്‍ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. 

ജനുവരിയില്‍ ബലൂണുകളെക്കുറിച്ച് തായ്‌വാന്‍ ഉന്നയിച്ച ആവര്‍ത്തിച്ചുള്ള പരാതികള്‍ ചൈന തള്ളിക്കളഞ്ഞിരുന്നു. ബലൂണുകള്‍ കാലാവസ്ഥാ ആവശ്യങ്ങള്‍ക്കുള്ളതാണെന്നും രാഷ്ട്രീയ കാരണങ്ങളാല്‍ തെറ്റിദ്ധാരണ പ്രചരിപ്പിക്കരുതെന്നും പറഞ്ഞു.

Latest News