പാക് തെരഞ്ഞെടുപ്പ് ഫലം: ഇമ്രാന്റെ പിന്തുണയുള്ള സ്വതന്ത്രര്‍ മുന്നില്‍

ഇസ്ലാമാബാദ്- പാകിസ്ഥാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ച അന്തിമ ഫലത്തില്‍ ജയിലില്‍ കിടക്കുന്ന മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫിന്റെ പിന്തുണയുള്ള സ്വതന്ത്രര്‍ മുന്നിലാണെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഇസിയുടെ വെബ്സൈറ്റിലെ അന്തിമ കണക്ക് പ്രകാരം 264 സീറ്റുകളില്‍ 101 സീറ്റിലും ഖാന്‍ പിന്തുണയുള്ള സ്വതന്ത്രര്‍ വിജയിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. നവാസ് ഷെരീഫിന്റെ പിഎംഎല്‍-എന്‍ 75 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 54 സീറ്റുകള്‍ നേടിയ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയാണ് തൊട്ടുപിന്നില്‍.

തിരഞ്ഞെടുപ്പ് കൃത്രിമം ആരോപിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തെത്തുടര്‍ന്ന് ബലൂചിസ്ഥാനില്‍ വിവിധ ഹൈവേകളും റോഡുകളും തടഞ്ഞതായി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, നവാസ് ഷെരീഫ്, മകള്‍ മറിയം, മുന്‍ പ്രതിരോധ മന്ത്രി ഖവാജ ആസിഫ് എന്നിവരുള്‍പ്പെടെയുള്ള ഉന്നത രാഷ്ട്രീയക്കാരുടെ വിജയത്തെ ചോദ്യം ചെയ്ത് ഇമ്രാന്‍ ഖാന്റെ പിന്തുണയുള്ള നിരവധി സ്വതന്ത്രര്‍ കോടതിയെ സമീപിച്ചു.

 

Latest News