സാഗരിക ഘോഷ് രാജ്യസഭയിലേക്ക്, തൃണമൂലില്‍ ചേര്‍ന്നു

കൊല്‍ക്കത്ത- പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായ സാഗരിക ഘോഷ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു, വരാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ അവരെ സ്ഥാനാര്‍ഥിയായി നിര്‍ത്തുമെന്ന് പാര്‍ട്ടി പ്രഖ്യാപിച്ചു.
59 കാരിയായ സാഗരിക ടൈംസ് ഓഫ് ഇന്ത്യ, ഔട് ലുക്, ഇന്ത്യന്‍ എക്‌സ്പ്രസ്, ബിബിസി തുടങ്ങി നിരവധി പ്രമുഖ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി പുസ്തകങ്ങളുടെ കര്‍ത്താവാണ്. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി ആണ് ഭര്‍ത്താവ്.

 

Latest News