ഹവാന- ലാപ്‌ടോപ്പുകളും ടി.വികളും വാങ്ങാന്‍ 30 കള്ളന്മാരുടെ സംഘം മോഷ്ടിച്ചത് 133 ടണ്‍ ചിക്കന്‍. ക്യൂബയിലാണ് വാര്‍ത്താ തലക്കെട്ടുകള്‍ പിടിച്ചുപറ്റിയ അപൂര്‍വ മോഷണം. രാജ്യത്ത് തുടരുന്ന സാമ്പത്തിക പ്രതിസന്ധിക്കും ഭക്ഷ്യക്ഷാമത്തിനും ഇടയിലാണ് തലസ്ഥാനമായ ഹവാനയിലെ സര്‍ക്കാര്‍ സ്‌റ്റോറില്‍നിന്ന് 1,660 വെള്ള പെട്ടികളിലായി മോഷ്ടാക്കള്‍ ചിക്കന്‍ കൊണ്ടുപോയത്. ഇത് വില്‍പന നടത്തി ലഭിച്ച തുക റഫ്രിജറേറ്ററുകള്‍, ലാപ്‌ടോപ്പുകള്‍, ടെലിവിഷനുകള്‍, എയര്‍ കണ്ടീഷണറുകള്‍ എന്നിവ വാങ്ങാന്‍ ഉപയോഗിച്ചതായി ക്യൂബന്‍ സ്‌റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്തു.
ഓപ്പറേഷന്‍ തിയേറ്ററില്‍ ഡോക്ടര്‍മാരെ സഹായിച്ചത് മെഡിക്കല്‍ സാമഗ്രി വിതരണക്കാരന്‍; അന്വേഷണം തുടങ്ങി
ഫിഡല്‍ കാസ്‌ട്രോയുടെ വിപ്ലവത്തെത്തുടര്‍ന്ന് 60 വര്‍ഷം മുമ്പ് ക്യൂബയിൽ സ്ഥാപിതമായ റേഷന്‍ ബുക്ക് സംവിധാനത്തിലൂടെ പൗരന്മാര്‍ക്ക് വിതരണം ചെയ്യാന്‍ സംഭരിച്ച ചിക്കനാണ് മോഷണം പോയത്. സബ്‌സിഡിയുള്ള ഭക്ഷണം വിതരണം ചെയ്യുന്ന ഈ റേഷന്‍ സംവിധാനം ക്യൂബയിലെ ദൈനംദിന ജീവിതത്തിന്റെ പ്രധാന ഭാഗമാണ്.
നിലവിലെ വിതരണ നിരക്കില്‍ ഒരു ഇടത്തരം പ്രവിശ്യയ്ക്ക് ഒരു മാസത്തെ റേഷന്‍ വിതരണത്തിനുള്ള കോഴിയിറച്ചിയാണ് മോഷ്ടിക്കപ്പെട്ടതെന്ന് സര്‍ക്കാര്‍ ഭക്ഷ്യ വിതരണക്കാരായ സി.ഒ.പി.എം.എ.ആര്‍ ഡയറക്ടര്‍ റിഗോബര്‍ട്ടോ മസ്‌റ്റെലിയര്‍ പറഞ്ഞു.
കോഴി മോഷണത്തിന്റെ കൃത്യമായ സമയം അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. അര്‍ധരാത്രിക്കും പുലര്‍ച്ചെ രണ്ട് മണിക്കും ഇടയിലാണ് മോഷണമെന്നാണ് സൂചന. ട്രക്കുകളില്‍ ചിക്കന്‍ കൊണ്ടുപോകുന്നത് വീഡിയോ നിരീക്ഷണ ഫൂട്ടേജില്‍ കാണിച്ചു.
കുറ്റാരോപിതരായ 30 പേരില്‍ പ്ലാന്റിലെ ഷിഫ്റ്റ് മേധാവികളും ഐടി ജീവനക്കാരും സെക്യൂരിറ്റി ഗാര്‍ഡുകളും കമ്പനിയുമായി നേരിട്ട് ബന്ധമില്ലാത്ത പുറത്തുനിന്നുള്ളവരും ഉള്‍പ്പെടുന്നുവെന്ന് ടിവി റിപ്പോര്‍ട്ട് പറയുന്നു.
ഇന്‍ഡിഗോ കുഴപ്പങ്ങള്‍ തുടര്‍ക്കഥ; ദല്‍ഹിയില്‍ ഇറങ്ങിയ വിമാനത്തിന് ടാക്‌സിവേ തെറ്റി
പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ 20 വര്‍ഷം വരെ തടവ് ലഭിക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് മഹാമാരി അവസാനിച്ചതിനുശേഷം അവസാനത്തിനുശേഷം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കൊപ്പം കുറ്റകൃത്യങ്ങളും ക്യൂബയില്‍ വര്‍ധിച്ചെങ്കിലും ഇതുപോലുള്ള വലിയ മോഷണങ്ങളുടെ റിപ്പോര്‍ട്ടുകള്‍ അപൂര്‍വമാണ്.