മോഡി വിളിച്ചാൽ ഞാനും പോകും; പ്രേമചന്ദ്രനെ സംഘിയാക്കാൻ അനുവദിക്കില്ലെന്നും കെ മുരളീധരൻ

കോഴിക്കോട് - പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിരുന്നിൽ പങ്കെടുത്ത ആർ.എസ്.പി നേതാവ് എൻ.കെ പ്രേമചന്ദ്രനെ ന്യായീകരിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എം.പി. സഭയ്ക്കകത്തും പുറത്തും ബി.ജെ.പി സർക്കാറിനെ ഏറ്റവും കൂടുതൽ നിശിതമായി വിമർശിച്ച പ്രേമചന്ദ്രനെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ലെന്നും നാളെ പ്രധാനമന്ത്രി ഭക്ഷണം കഴിക്കാൻ തന്നെ വിളിച്ചാൽ ഞാനും പോകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. 
  പ്രേമചന്ദ്രനെ സംഘിയാക്കാൻ അനുവദിക്കില്ല. അതിനെ യു.ഡി.എഫ് ഒറ്റക്കെട്ടായി നേരിടുമെന്നും കൊല്ലം സീറ്റ് ഇത്തവണയും മുന്നണി മര്യാദ പാലിച്ച് ആർ.എസ്.പിക്കു തന്നെ നൽകുമെന്നും മുരളീധരൻ പറഞ്ഞു.

Latest News