Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയിൽ കുറ്റകൃത്യങ്ങൾ മൊബൈലിൽ പകർത്തി പ്രചരിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്, സൈബർ കുറ്റം നേരിടേണ്ടി വരും

റിയാദ്-സൗദിയിൽ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യം കണ്ടാൽ അതിന്റെ ഫോട്ടോയും വീഡിയോയും ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചാൽ ശക്തമായ നിയമനടപടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്. സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാവക്താവ് തലാൽ അൽഷൽഹൂബാണ് മുന്നറിയിപ്പ് നൽകിയത്. ഇത്തരം പ്രവൃത്തികൾ സൈബർ ക്രൈമിന്റെ പരിധിയിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. സൗദി ടെലിവിഷൻ ചാനലിലെ സൗദി സ്ട്രീറ്റ് പ്രോഗ്രാമിന് നൽകിയ അഭിമുഖത്തിലാണ് കേണൽ ഇക്കാര്യം പറഞ്ഞത്. ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഈയിടെ നടന്ന വേൾഡ് ഡിഫൻസ് ഷോ 2024നിടെയായിരുന്നു അഭിമുഖം. 

33 കോടി സമ്മാനം ലഭിച്ച പ്രവാസി പറയുന്നു, ഇത് ജീവിതം മാറിമറിഞ്ഞ നിമിഷം

കുറ്റകൃത്യം ചിത്രീകരിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും സൈബർ കുറ്റകൃത്യമാണ്. ഒരു കുറ്റകൃത്യമോ ഒരു പ്രത്യേക സംഭവമോ ഫോൺവഴിയോ മറ്റോ ചിത്രീകരിക്കുകയാണെങ്കിൽ അത് സുരക്ഷാ അധികാരികൾക്ക് സമർപ്പിക്കുകയാണ് വേണ്ടത്. പോലീസിന്റെ സുരക്ഷാ ഓപ്പറേഷൻസ് സെന്ററായ 911 ലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഇക്കാര്യം അറിയിക്കുകയുമാകാം. ഒരു കുറ്റകൃത്യവും പൊതുജനാഭിപ്രായത്തിന് കീഴിലാകാതിരിക്കാൻ സോഷ്യൽ മീഡിയ ഡൊമെയ്‌നിൽ ഒരിക്കലും പോസ്റ്റുചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യരുത്. ഇങ്ങിനെ ചെയ്യുന്നത് മാനനഷ്ടമായി കണക്കാക്കും. 

സൗദിയിൽ സന്ദർശക വിസയിൽ എത്തുന്നവർ ഡിജിറ്റൽ പ്രിന്റ് എടുക്കുന്നത് എങ്ങിനെ

ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ഇത്തരം നിയന്ത്രണങ്ങൾ ഫോട്ടോഗ്രാഫിയിൽ മാത്രം ഒതുങ്ങുന്നില്ല എന്നതാണ്. മറിച്ച് സ്ഥാപനങ്ങളിലും സ്‌റ്റോറുകളിലും മാർക്കറ്റുകളിലും മറ്റിടങ്ങളിലും സ്ഥാപിച്ചിട്ടുള്ള സുരക്ഷാ നിരീക്ഷണ ക്യാമറ (സി.സി.ടി.വി)കളുടെ റെക്കോർഡിംഗുകൾ പ്രസിദ്ധീകരിക്കുന്നത് ഗുരുതരമായ കുറ്റമാണ്. ഇത്തരം കൃത്യങ്ങൾ ചെയ്യുന്നവർ സുരക്ഷാ നിരീക്ഷണ ക്യാമറ നിയമം ലംഘിക്കുന്നതിനുള്ള പിഴകൾ അടക്കേണ്ടി വരും. ഇതിന് പുറമെ, സൈബർ കുറ്റകൃത്യത്തിന്റെ പരിധിയിൽ ഇത് വരുമെന്നും കേണൽ വ്യക്തമാക്കി.
 

Latest News