യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു; പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍ 

ഇടുക്കി- പീഡനത്തിനിരയായ 19കാരി എലിവിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. പിന്നാലെ യുവാവ് അറസ്റ്റിലായി. 

വണ്ണപ്പുറം കാളിയാര്‍ പാറപ്പുറത്ത് എമില്‍ (21) ആണ് കട്ടപ്പന പോലീസിന്റെ പിടിയിലായത്. അന്വേഷണത്തില്‍ യുവതി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയതതോടെയാണ് എമിലിനെ അറസ്റ്റ് ചെയ്തത്. 

പെണ്‍കുട്ടിയുടെ മൊഴി പ്രകാരം കട്ടപ്പന പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പീഡിപ്പിക്കപ്പെട്ട സമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. അതോടെ പ്രതിക്കെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്തി.

Latest News