Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോഴിക്കോട്ട് കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയും രക്ഷിക്കാനിറങ്ങിയ രണ്ടു യുവതികളും ഉൾപ്പെടെ മൂന്നു മരണം

കോഴിക്കോട് - പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയും രക്ഷിക്കാൻ ചാടിയ രണ്ടു യുവതികളും ഉൾപ്പെടെ കോഴിക്കോട്ട് മൂന്നു പേർ ഒഴുക്കിൽപെട്ട് മരിച്ചു. നാലുപേരാണ് ഒഴുക്കിൽ പെട്ടതെന്നും ഇതിൽ ഒരാളെ രക്ഷിക്കാൻ സാധിച്ചതായുമാണ് വിവരം. ചാത്തമംഗലം പഞ്ചായത്തിലെ പിലാശ്ശേരിയിലെ പുളിക്കമണ്ണു എന്ന കടവിലാണ് സംഭവമെന്ന് പോലീസ് പറഞ്ഞു.
 കാതിരിപ്പറമ്പത്ത് അദ്വൈത് എന്ന 13-കാരനും രക്ഷിക്കാൻ ചാടിയ കാതിരിപ്പറമ്പത്ത് മിനി (34), ആതിര (24) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകീട്ടാണ് സംഭവം. സംഭവത്തിൽ പിലാശ്ശേരി സനുജ(36) മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽ പെട്ടവർ ഒരേ കുടുംബത്തിൽ പെട്ടവരാണോ അല്ലേ എന്നിത്യാദി കാര്യങ്ങളിലെല്ലാം വ്യക്തത ലഭിക്കാനുണ്ടെന്നും കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു. 

Latest News