പതിനേഴാം ലോക്‌സഭ പിരിഞ്ഞു, ഇനി അങ്കത്തിന് കാണാം

ന്യൂദല്‍ഹി- പതിനേഴാം ലോക്‌സഭയുടെ അവസാന സമ്മേളനം സമാപിച്ചു. ഇനി രാജ്യം ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 17 ാം ലോക്‌സഭ 222 ബില്ലുകളാണ് പാസാക്കിയതെന്ന് സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു.
സമ്മേളനത്തിന്റെ അവസാന ദിവസം അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനെക്കുറിച്ച് സഭ ചര്‍ച്ച ചെയ്യുകയും പ്രമേയം പാസാക്കുകയും ചെയ്തു.
ട്രഷറിയെയും പ്രതിപക്ഷ ബഞ്ചിനെയും തുല്യമായാണ് താന്‍ പരിഗണിച്ചതെന്ന് സ്പീക്കര്‍ ഓം ബിര്‍ള തന്റെ ഉപസംഹാര പ്രസംഗത്തില്‍ പറഞ്ഞു. സഭയുടെ അന്തസ്സ് നിലനിറുത്താനാണ് താന്‍ ചില കടുത്ത തീരുമാനങ്ങള്‍ എടുത്തതെന്നും അദ്ദേഹം പറഞ്ഞു.

 

Latest News