തായ്‌പേ- ചിയാങ് മായ് വിമാനത്താവളത്തില്‍ ടേക്ക് ഓഫിന് മുമ്പ് തായ് എയര്‍വേയ്‌സ് വിമാനത്തിന്റെ എമര്‍ജന്‍സി എക്‌സിറ്റ് വാതില്‍ തുറന്ന കനേഡിയന്‍ വിനോദസഞ്ചാരിയെ കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രിയാണ് സംഭവം. ഇഇദ്ദേഹത്തിന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നെന്ന് അഭിഭാഷകന്‍ അവകാശപ്പെട്ടു.
വാതില്‍ തുറന്നുവെന്ന് അദ്ദേഹം സമ്മതിച്ചു. ആളുകള്‍ തന്റെ പിന്നാലെ വരുന്നയി അദ്ദേഹത്തിന് തോന്നി. അദ്ദേഹത്തിന് മാനസിക പ്രശ്‌നമുള്ളതായി ടൂറിസ്റ്റിന്റെ അഭിഭാഷകന്‍ ജിരാവത് യാര്‍ങ്കിയാത്പാക്ഡി പ്രാദേശിക ചാനലായ തായ്പിബിഎസിനോട് പറഞ്ഞു.
വിമാനം ടെര്‍മിനലില്‍ തിരിച്ചെത്തിയെന്നും സാങ്കേതിക വിദഗ്ധര്‍ സുരക്ഷാ പരിശോധനകള്‍ നടത്തിയതിന് ശേഷമാണ് യാത്ര തിരിച്ചതെന്നും സംഭവം സ്ഥിരീകരിച്ച് ചിയാങ് മായ് എയര്‍പോര്‍ട്ട് ഡയറക്ടര്‍ റൊണാകോര്‍ണ്‍ ചാലെര്‍ംസെനിയാകോണ്‍ പറഞ്ഞു. ഒരു ഡസനിലധികം വിമാനങ്ങളുടെ യാത്രയെ സംഭവം ബാധിച്ചതായി ചലെര്‍ംസെനിയാകോണ്‍ പറഞ്ഞു.