ബാർ ഡാൻസുകാരിക്കൊപ്പം നൃത്തം ചെയ്ത് എ.ബി.വി.പി പ്രവർത്തകൻ, വൈറലായി വീഡിയോ

ന്യൂദൽഹി-മദ്യശാലയിലെ ഡാൻസുകാരിയുടെ മടിയിൽ പിടിച്ച് നൃത്തം ചെയ്യുന്ന എ.ബി.വി.പിക്കാരന്റെ ദൃശ്യം വൈറലായി. ഉത്തർപ്രദേശിലെ ബരാബങ്കി ജില്ലയിൽ നിന്നുള്ള വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ബാർഡാൻസുകാരിയുടെ മടിയിൽ പിടിച്ച്  ഒരാൾ സ്‌റ്റേജിൽ നൃത്തം ചെയ്യുന്നത് വീഡിയോയിൽ കാണാം. ഇതിനിടയിൽ ഒപ്പമുണ്ടായിരുന്നവർ പരസ്പരം നോട്ടുകൾ എറിയുന്നതും ദൃശ്യങ്ങളിലുണ്ട്.  സോമിൽ ശുക്ല എന്നാണ് വ്യക്തിയുടെ പേര്. അഖില ഭാരതീയ ഖിദ്യാർത്ഥി പരിഷത്ത് പ്രവർത്തകനാണ് സോമിൽ ശുക്ലയെന്നാണ് വിവരം. അതേസമയം സോമിൽ ശുക്ലയ്ക്ക് എ.ബി.വി.പിയുമായി ബന്ധമില്ലെന്ന് സംസ്ഥാന മന്ത്രി പുഷ്‌പേന്ദ്ര ബാജ്‌പേയ് പറഞ്ഞു. 
സോമിൽ ശുക്ല അയോധ്യയിലെ നിരവധി സന്യാസിമാർക്കും ബി.ജെ.പി നേതാക്കൾക്കുമൊപ്പം നിൽക്കുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിലുണ്ട്. 
 

Latest News