പിണങ്ങിയപ്പോള്‍ കാമുകിയുടെ സ്വകാര്യദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു, പ്രതി പിടിയില്‍

കൊല്ലം- സമൂഹ മാധ്യമങ്ങള്‍ വഴി യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവാവ് പോലീസിന്റെ പിടിയിലായി. ശക്തികുളങ്ങര, പോര്‍ട്ട് റോഡ്, പടിഞ്ഞാറ്റേ കുരിശ്ശടി വീട്ടില്‍  എഡ്വിന്‍(31) ആണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്. യുവതിയോടൊപ്പമുള്ള സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങളും മറ്റും ഫോണില്‍ സൂക്ഷിച്ചിരുന്ന ഇയാള്‍ പിന്നീട് ബന്ധം വഷളായപ്പോള്‍ യുവതിയുടെ പേരില്‍ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ നിര്‍മിച്ച് അതിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. യുവതിയുടെ പരാതിയില്‍  അന്വേഷണം നടത്തുന്നതിനിടെ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ഇയാള്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരാവുകയായിരുന്നു. തുടര്‍ന്ന് ശക്തികുളങ്ങര പോലീസ് ഇന്‍സ്‌പെക്ടര്‍ ഉദയകുമാറിന്റെ നേതൃത്വത്തില്‍ ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

 

Latest News