Sorry, you need to enable JavaScript to visit this website.

സാമ്പത്തിക രംഗത്ത് ഇന്ത്യ അഞ്ചില്‍ നിന്ന് മൂന്നിലെത്തുമെന്ന് നിര്‍മല സീതാരാമന്‍

ന്യൂദല്‍ഹി- വരും വര്‍ഷങ്ങളില്‍ സാമ്പത്തിക രംഗത്ത് ഇന്ത്യയുടെ സ്ഥാനം മൂന്നാമതെത്തുമെന്ന് നിര്‍മല സീതാരാമന്‍. നിലവില്‍ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയാണ് ഇന്ത്യയെന്നും അവര്‍ പറഞ്ഞു. 
രാജ്യസഭയിലാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. 

സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള ധവളപത്രം സ്ഥാപനങ്ങളുടെയും നിക്ഷേപകരുടെയും ജനങ്ങളുടെയും ആത്മവിശ്വാസത്തെ ബാധിക്കുമെന്നും പത്തു വര്‍ഷത്തെ കഠിനാധ്വാനം കൊണ്ട് സമ്പദ് വ്യവസ്ഥയെ ശരിയായ ട്രാക്കില്‍ എത്തിച്ചതായും തെരഞ്ഞെടുത്ത സര്‍ക്കാര്‍ എന്ന നിലയില്‍ യു. പി. എക്കാലത്തെ സമ്പദ് വ്യവസ്ഥയുടെ യഥാര്‍ഥ ചിത്രം തുറന്നു കാട്ടേണ്ടത് തങ്ങളുടെ കടമയാണെന്നും നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു.

ഭരണഘടന വിരുദ്ധമായ ഭരണം തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. ഇന്ത്യയുടെ സമ്പത്ത് വ്യവസ്ഥ തകര്‍ന്ന സമയത്താണ് തങ്ങള്‍ അധികാരത്തിലേക്കെത്തിയതെന്നും സമ്പദ് വ്യവസ്ഥയില്‍ തങ്ങള്‍ രണ്ട് ട്രെയിനുകള്‍ ഏര്‍പ്പെടുത്തിയെന്നും ഒരു ട്രെയിന്‍ സമ്പത്ത് വ്യവസ്ഥയെ മുന്നോട്ടു നയിച്ചപ്പോള്‍ മറ്റൊരു ട്രെയിന്‍ സാമ്പത്തിക രംഗത്തെ കൃത്രിമത്വത്തെ തുടച്ചുനീക്കിയെന്നും അവര്‍ പറഞ്ഞു.

Latest News