Sorry, you need to enable JavaScript to visit this website.

ലൂസിഡ് കാർ പൂർണമായും സൗദിയിൽ നിർമ്മിക്കും, പ്രതിവർഷം ഒന്നര ലക്ഷത്തിലേറെ കാറുകൾ

ജിദ്ദ - റാബിഗ് കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി ലൂസിഡ് ഇലക്ട്രിക് കാർ ഫാക്ടറിയിൽ വൈകാതെ ചില മോഡലുകൾ പൂർണമായും നിർമിക്കുമെന്ന് ലൂസിഡ് മിഡിൽ ഈസ്റ്റ് മാർക്കറ്റിംഗ് ഡയറക്ടർ ഫിറാസ് കാൻഡൽഫ്റ്റ് വെളിപ്പെടുത്തി. സൗദി പ്ലാന്റിലെ രണ്ടാം ഘട്ട ഉൽപാദനത്തെ കുറിച്ച് വൈകാതെ പര്യപ്പെടുത്തും. രണ്ടാം ഘട്ടത്തിൽ ചില മോഡലുകൾ പൂർണമായും സൗദി പ്ലാന്റിൽ നിർമിക്കും. ആദ്യ ഘട്ടത്തിൽ സൗദി പ്ലാന്റിൽ അസംബ്ലി മാത്രമാണ് നടക്കുന്നത്. നിലവിൽ പ്രതിവർഷം 5,000 കാറുകൾ അസംബ്ലി ചെയ്യാനുള്ള ശേഷിയാണ് റാബിഗ് പ്ലാന്റിനുള്ളതെന്നും ഫിറാസ് കാൻഡൽഫ്റ്റ് പറഞ്ഞു.

ലൂസിഡ് ഇലക്ട്രിക് കാറുകൾ റിയാദിൽ പട്രോളിംഗിന് ഉപയോഗിക്കാനുള്ള പദ്ധതി ദിവസങ്ങൾക്കു മുമ്പ് സൗദി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തിയിരുന്നു. റിയാദിൽ കഴിഞ്ഞ ദിവസം സമാപിച്ച വേൾഡ് ഡിഫൻസ് ഷോയിൽ അത്യാധുനിക സംവിധാനങ്ങളോടെ സജ്ജീകരിച്ച ലൂസിഡ് പട്രോൾ പോലീസ് വാഹനം ആഭ്യന്തര മന്ത്രാലയം പ്രദർശിപ്പിക്കുകയും ചെയ്തു. ആദ്യ ഘട്ടത്തിൽ ലൂസിഡിന്റെ 100 ഇലക്ട്രിക് കാറുകൾ പട്രോൾ പോലീസ് വാഹനങ്ങളായി ഉപയോഗിക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. 
സൗദിയിൽ പുതിയ ഫോർവീൽ ഗ്രാവിറ്റി എസ്.യു.വി മോഡൽ അവതരിപ്പിക്കാൻ ലൂസിഡ് കമ്പനി ആലോചിക്കുന്നതായി ബന്ധപ്പെട്ടവർ വെളിപ്പെടുത്തി. ഫോർവീൽ ഗ്രാവിറ്റി എസ്.യു.വി മോഡൽ അടുത്തിടെ അമേരിക്കൻ വിപണിയിൽ ലൂസിഡ് പുറത്തിറക്കിയിരുന്നു. ഒറ്റ ചാർജിംഗിൽ 650 കിലോമീറ്ററിലേറെ ദൂരം ലഭിക്കുന്ന രണ്ടു ഇലക്ട്രിക് എൻജിനുകളും മൊത്തം 1,080 കുതിരശക്തിയുമുള്ള മീഡിയം ക്ലാസ്, മൊത്തം 1,300 കുതിരശക്തിയുള്ള മൂന്നു ഇലക്ട്രിക് എൻജിനുകളുള്ള സൂപ്പർ ക്ലാസ് എന്നിവ അടക്കം വ്യത്യസ്ത വിഭാഗങ്ങളിൽ ലൂസിഡ് ഫോർവീൽ ഗ്രാവിറ്റി എസ്.യു.വി ലഭ്യമാണ്. 

കെ.എം.സി.സി പരിപാടിയിൽ പ്രസംഗിക്കുന്നതിന് ഫാത്തിമ തഹലിയക്ക് എംബസിയുടെ വിലക്ക്

റാബിഗ് ലൂസിഡ് ഫാക്ടറി ഉദ്ഘാടനം ചെയ്ത് ആദ്യ ആഴ്ചയിൽ 50 കാറുകൾ നിർമിച്ചതായി ലൂസിഡ് കമ്പനി വൈസ് പ്രസിഡന്റും എം.ഡിയുമായ ഫൈസൽ സുൽത്താൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് റാബിഗിൽ ലൂസിഡ് കാർ ഫാക്ടറി പ്രവർത്തനം തുടങ്ങിയത്. ജിദ്ദയിൽ കാർ ഷോറൂം തുറക്കാൻ പദ്ധതിയുണ്ടെന്നും റാബിഗ് ഫാക്ടറിയിലെ 55 ശതമാനം ജീവനക്കാരും സൗദികളാണെന്നും ഫൈസൽ സുൽത്താൻ പഞ്ഞു. 
സൗദിയിലെ ആദ്യ ഇലക്ട്രിക് കാർ ഫാക്ടറിയാണ് റാബിഗ് ലൂസിഡ് കാർ പ്ലാന്റ്. അമേരിക്കക്ക് പുറത്ത് ലൂസിഡ് കമ്പനി സ്ഥാപിക്കുന്ന ആദ്യ ഫാക്ടറിയാണ് സൗദിയിലെത്. പ്രതിവർഷം 1,55,000 കാറുകൾ നിർമിക്കാനുള്ള ശേഷിയിലാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. തുടക്കത്തിൽ ഇവിടെ കാറുകൾ അസംബ്ലി ചെയ്ത് നിർമിക്കുക മാത്രമാണ് ചെയ്യുന്നത്. നേരത്തെ തയാറാക്കിയ സമയക്രമത്തെക്കാൾ കൂടിയ വേഗത്തിലാണ് ഫാക്ടറിയുടെ നിർമാണ ജോലികൾ പുരോഗമിക്കുന്നതെന്ന് ഫൈസൽ സുൽത്താൻ പറഞ്ഞു.
 

Latest News