തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഒറ്റക്ക് 370 സീറ്റ് നേടും- അമിത് ഷാ

ന്യൂദല്‍ഹി- അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഒറ്റക്ക് 370 സീറ്റും എന്‍.ഡി.എ 400 സീറ്റും നേടുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ മൂന്നാം മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും അമിത് ഷാ പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഫലത്തില്‍ ഒരു സംശയവുമില്ല. കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും പ്രതിപക്ഷ ബഞ്ചില്‍ തന്നെ തുടരുമെന്നും അമിത് ഷാ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കുന്നതിനുള്ള ചട്ടം ലോക്‌സഭ തെരഞ്ഞെടുപ്പ് മുമ്പ് പുറപ്പെടുവിച്ച് നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശനിയാഴ്ച പറഞ്ഞു. സിഎഎ സംബന്ധിച്ച് ചിലര്‍ മുസ്‌ലിംകളെ തെറ്റിദ്ധരിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്തു. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ പീഡനത്തിന് ഇരയായി ഇന്ത്യയിലെത്തിയവര്‍ക്ക് പൗരത്വം നല്‍കാന്‍ മാത്രമാണ് സിഎഎ ഉദ്ദേശിക്കുന്നത്. ഇത് ആരുടെയും ഇന്ത്യന്‍ പൗരത്വം തട്ടിയെടുക്കാനുള്ളതല്ലെന്ന് ഇടി നെറ്റ് ഗ്ലോബല്‍ ബിസിനസ് സമ്മിറ്റില്‍ സംസാരിക്കുന്നതിനിടെ അമിത് ഷാ പറഞ്ഞു.

 

Latest News