ചണ്ഡീഗഢ്- പണത്തിന് പകരം പിസ വരുന്ന എ.ടി.എമ്മിന് വന്‍ സ്വീകാര്യത. മൂന്ന് മിനുട്ടിനുള്ളില്‍ പിസ തയ്യാറാക്കുന്ന സംവിധാനമാണ് ചണ്ഡീഗഢിലെ സുഖ്ന തടാകതീരത്ത് ഒരുക്കിയിരിക്കുന്നത്. ഐമട്രിക്സ് വേള്‍ഡ് വൈഡിന്റെ സ്ഥാപകന്‍ ഡോ. രോഹിത് ശര്‍മ്മയാണ് പിസ കിയോസ്ക് നടത്തുന്നത്.
ചണ്ഡീഗഡ് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ടൂറിസം ഡെവലപ്മെന്റ് കോര്പ്പറേഷന് (സിറ്റ്കോ) ആണ് പിസ എടിഎം സ്ഥാപിച്ചത്. സ്ക്രീനിലൂടെ ഓര്‍ഡര്‍ നല്‍കുന്നതോടെ മെഷീനിലെ റോബോട്ടിക് കൈകള്‍ പിസ ബേസിനൊപ്പം ആവശ്യമായ ടോപ്പിങ്ങും സോസും തിരഞ്ഞെടുക്കുന്നു. തുടര്‍ന്ന് മൂന്ന് മിനിട്ടിനുള്ളില്‍ ബേക്ക് ചെയ്തെടുക്കുന്ന പിസ ഉടന്‍ ആവശ്യക്കാരുടെ കൈകളിലേക്ക് എത്തും.
പിസ എടിഎം എന്ന ആശയം ഉള്‍ക്കൊണ്ടത് ഫ്രാന്‍സില്‍നിന്നാണ്. സ്വന്തം ഫാക്ടറിയില്‍ നിന്നാണ് വെന്റിംഗ് മെഷീന് നിര്‍മ്മിച്ചത്. എന്നാല്‍ ഈ മെഷീന് ഇന്ത്യയില്‍ ആദ്യമല്ല. സമാനമായ പിസ എടിഎം മുംബൈ റെയില്‍വേ സ്റ്റേഷനില്‍ ഐമട്രിക്സ് സ്ഥാപിച്ചിരുന്നെങ്കിലും കോവിഡ് കാലത്ത് പൂട്ടിപോയതായി രോഹിത് ശര്‍മ്മ പറയുന്നു. ഡോമിനോസിനെയും പിസാ ഹട്ടിനെയും അപേക്ഷിച്ച് 35% ശതമാനം വിലക്കുറവിലാണ് ഇവിടെ പിസ ലഭിക്കുന്നത്.






