ദൈനംദിന ഇടപാടുകള്‍ക്ക് പ്രത്യേക അക്കൗണ്ട്; ഓണ്‍ലൈന്‍ തട്ടിപ്പ് തടയാന്‍ മികച്ച മാര്‍ഗം

ഒരു കടയില്‍ കയറി സാധനം വാങ്ങിയാല്‍, റെസ്റ്റോറന്റില്‍ കയറി ചായ കുടിച്ചാല്‍, പാര്‍ക്കിംഗ് ലോട്ടില്‍ വാഹനമിട്ടാല്‍ ഒക്കെ ഇപ്പോള്‍ പേഴ്‌സ് തുറന്ന് പണമെടുത്തുനല്‍കുന്ന സമ്പ്രദായം ഏറെക്കുറെ അവസാനിച്ചിരിക്കുന്നു. എല്ലാവരും തങ്ങളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് ഓണ്‍ലൈനിലൂടെ ചെറിയ ചെറിയ തുക പോലും അടക്കുന്നത്. ഡിജിറ്റല്‍/യുപിഐ ഇടപാടുകളുടെ വ്യാപനം നാം വിവിധ പേയ്‌മെന്റുകള്‍ നടത്തുന്ന രീതിയെ മാറ്റിമറിച്ചു. ഒരു മാളിലെ പാര്‍ക്കിംഗ് ഫീസ്, ടോളുകള്‍, പലചരക്ക് സാധനങ്ങള്‍, അല്ലെങ്കില്‍ ഓണ്‍ലൈനില്‍ ഷോപ്പിംഗ് എന്നിവയ്ക്കായി, ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍ ഏറ്റവും സൗകര്യപ്രദമായ പേയ്‌മെന്റ് രീതിയാണ്. ഇതെല്ലാം പേയ്‌മെന്റുകളെ ലളിതമാക്കുമ്പോള്‍, സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്ക് അപകടസാധ്യത വിളിച്ചുവരുത്തുന്നു എന്ന ഒരു തലം കൂടിയുണ്ട്. അക്കൗണ്ടുകളുടെ സുരക്ഷ വലിയ വെല്ലുവിളിയാകും.

ദൈനംദിന ഇടപാടുകള്‍ക്കായി ഒരു പ്രത്യേക അക്കൗണ്ട് ആവശ്യമായി വരുന്നത് എന്തുകൊണ്ട്?

1 ശമ്പളവും നിക്ഷേപവും ഒരു സേവിംഗ്‌സ് അക്കൗണ്ടില്‍ ഇടുകയും എല്ലാത്തരം ദൈനംദിന ചെലവുകള്‍ക്കും അത് ഉപയോഗിക്കുകയും ചെയ്താല്‍, അക്കൗണ്ട് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കു വിധേയമാകാന്‍ സാധ്യതയേറെയാണ്. എന്നാല്‍, എല്ലാ പ്രതിദിന ഇടപാടുകള്‍ക്കുമായി ഒരു പ്രത്യേക അക്കൗണ്ട് സൂക്ഷിക്കുകയാണെങ്കില്‍, അത് പണം സുരക്ഷിതമായിരിക്കാന്‍ സഹായിക്കും.

2 എല്ലാ പണവും ഒരു സേവിംഗ്‌സ് അക്കൗണ്ടില്‍ സൂക്ഷിക്കുമ്പോള്‍, ചെലവുകള്‍ ട്രാക്ക് ചെയ്യുന്നത് വെല്ലുവിളിയാകും. പ്രതിദിന പേയ്‌മെന്റുകള്‍ക്കായി ഒരു പ്രത്യേക അക്കൗണ്ട് ഉപയോഗിച്ച്, ദൈനംദിന ചെലവുകള്‍ എളുപ്പത്തില്‍ വേര്‍തിരിക്കാനും സമ്പാദ്യത്തെക്കുറിച്ച് നന്നായി മനസ്സിലാക്കാനും കഴിയും.

3 വെവ്വേറെ അക്കൗണ്ടുകള്‍ ഉള്ളത് ഒന്ന് സേവിംഗ്‌സ് അക്കൗണ്ടായും മറ്റൊന്ന് ദൈനംദിന ഇടപാടുകള്‍ക്കായുംസുരക്ഷിതവും മികച്ചതുമായ പണമിടപാടിന് സഹായിക്കും.

 

 

Latest News