ഗാസയില്‍ മരണം 28000 ലേക്ക്, റഫയില്‍ കുടിയിറക്കാന്‍ ഇസ്രായില്‍

ഗാസ- ഇസ്രായിലിന്റെ കിരാത ആക്രമണത്തില്‍ മരിച്ച ഫലസ്തീനികളുടെ എണ്ണം 28000 ലേക്ക്. 27947 പേര്‍ മരിച്ചതായി ഗാസ ആരോഗ്യ മന്ത്രാലയം പറയുന്നു. 67459 പേര്‍ക്ക് പരിക്കേറ്റു. കാണാതായവര്‍ വേറെ.
അതിനിടെ റഫായില്‍നിന്ന് സിവിലിയന്‍മാരെ ഒഴിപ്പിക്കാന്‍ ഇസ്രായില്‍ പദ്ധതി തയാറാക്കുകയാണ്. നേരത്തെ തെക്കന്‍ ഗാസയില്‍നിന്ന് ഇസ്രായില്‍ നിര്‍ബന്ധിച്ച് കുടിയിറക്കിയവരാണ് റാഫ അടക്കമുള്ള വടക്കന്‍ ഗാസയിലെ പ്രദേശങ്ങളില്‍ ഉള്ളത്. ഇവിടെനിന്ന് ഇവര്‍ എങ്ങോട്ടുപോകുമെന്ന് അറിയില്ല. പോകാന്‍ ഒരു സ്ഥലവുമില്ലെന്നതാണ് വാസ്തവം.
റഫായില്‍നിന്ന് സാധാരണക്കാരെ ഓടിക്കാനും ഹമാസ് പോരാളികളെ നേരിടാനുമുള്ള ദ്വിമുഖ പദ്ധതി തടയാനാണ് ഇസ്രായിലി പ്രധാനമന്ത്രി ബെഞ്ചെമിന്‍ നെതന്യാഹു സൈന്യത്തോട് പറഞ്ഞിരിക്കുന്നത്.

 

Latest News